വെള്ളിയാഴ്ചയാണ് സുനിതയെ സാകേതിലെ മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ അഡ്മിറ്റാക്കിയത്. ഏപ്രില്‍ 20ന് കോവിഡ് സ്ഥിരീകരിച്ച സുനിത വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് വീട്ടില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അര വിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളി യാഴ്ചയാണ് സുനിതയെ സാകേതിലെ മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ അഡ്മി റ്റാക്കിയത്. ഏപ്രില്‍ 20ന് കോവിഡ് സ്ഥിരീകരിച്ച സുനിത വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുക യായിരുന്നു.
ആം ആദ്മി പാര്‍ട്ടി എം.എല്‍.എ സോംനാഥ് ഭാരതിയാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഭാര്യക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കെജ്‌രിവാള്‍ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു.
കോവിഡ് രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ഡെല്‍ഹി. പ്രതിദിനം 20,000 ത്തി ലേറെ കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. 32.82 ആണ് ടെസ്റ്റ് പോസി റ്റിവിറ്റി നിരക്ക്. 395 പേരാണ് ഒറ്റ ദിവസം രാജ്യതലസ്ഥാനത്ത് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്.
97,977 ആളുകളാണ് സംസ്ഥാനത്തിപ്പോള്‍ ചികിത്സയിലുള്ളത്. ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതും സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.