പേ വിഷബാധയേറ്റ വിദ്യാര്‍ത്ഥിനി ചികിത്സയിലിരിക്കെ മരണമടഞ്ഞു നായയുടെ കടിയേറ്റ മറ്റു ചിലരും നിരീക്ഷണത്തില്‍
പാലക്കാട് : അയല്‍ വീട്ടിലെ നായയുടെ കടിയേറ്റ ബിരുദ വിദ്യാര്‍ത്ഥിനി പേവിഷബാധയേറ്റ് മരിച്ചു. കഴിഞ്ഞ മാസം 30 ന് കോളേജിലേക്ക് പോകും വഴി അയല്‍വീട്ടിലെ നായ കടിക്കുകയായിരുന്നു. പാലക്കാട് മങ്കര സ്വദേശി സുഗുണന്റെ മകള്‍ ശ്രീലക്ഷ്മി (19) ആണ് മരണമടഞ്ഞത്.
നായകടിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പറഞ്ഞതു പ്രകാരം കുത്തിവെപ്പുകള്‍ കൃത്യമായി എടുത്തിരുന്നു.
എന്നാല്‍, കഴിഞ്ഞ ദിവസം അസ്വസ്ഥത പ്രകടിപ്പിച്ച ശ്രീലക്ഷ്മിയെ സ്വകാര്യ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ പേ വിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ ശ്രീലക്ഷ്മിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍, വ്യാഴാഴ്ച പുലര്‍ച്ചെ മരണമടയുകയായിരുന്നു.
കോയമ്പത്തൂരില്‍ സ്വകാര്യ കോളേജില്‍ ബിസിഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ശ്രീലക്ഷ്മി. സിന്ധു അമ്മയും സനത്, സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ സഹോദരങ്ങളുമാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം സംസ്‌കരിച്ചു.
നാലു വാക്‌സിന്‍ എടുത്തിട്ടും വിദ്യാര്‍ത്ഥിനി മരിച്ചത് ആശങ്കപ്പെടുത്തുന്നുണ്ട്. രണ്ടു പേരേക്കുടി നായ കടിച്ചതായി അറിവുണ്ടെന്നും ഇവര്‍ നിരീക്ഷണത്തിലാണെന്നും അധികൃതര്‍ പറയുന്നു.
നായ കടിച്ച് ഏതാണ്ട് 28 ദിവസങ്ങള്‍ക്കു ശേഷമാണ് ശ്രീലക്ഷ്മിക്ക് പനി ബാധിച്ചത്. വൈറല്‍ ഫീവറെന്ന് കരുതിയാണ് ശ്രീലക്ഷ്മിയെ മങ്കരയിലെ സ്വകാര്യ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, പെട്ടെന്ന് പേ വിഷബാധയേറ്റ ലക്ഷണങ്ങള്‍ കാണിക്കുകയായിരുന്നു. തുടര്‍ന്നാണ് ആദ്യ വാക്‌സിന്‍ എടുത്ത തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. പക്ഷേ, രോഗബാധ ഗുരുതരമായ നിലയിലെത്തുകയും മരണം സംഭവിക്കുകയുമായിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യ മന്ത്രി വീണാജോര്‍ജ് ഉത്തരവിട്ടു. പാലാക്കാട് ജില്ലാ സര്‍വലയന്‍സ് ഓഫീസറുടെ നേതൃത്വത്തില്‍ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.