അമ്മയുടെ ജന്മദിനത്തില്‍ ആശംസ അറിയിക്കാന്‍ വാര്‍ഡന്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതില്‍ മനംനൊന്ത് കര്‍ണാടകയില്‍ സ്‌കൂള്‍ വിദ്യാര്‍ഥി ജീവനൊടുക്കി. ബം ഗളൂരു ഹൊസകോട്ട് സ്വദേശിയായ പൂര്‍വജ് (14) ആണ് സ്‌കൂള്‍ ഹോസ്റ്റലില്‍ തൂങ്ങി മരിച്ചത്
മംഗളൂരു : അമ്മയുടെ ജന്മദിനത്തില്‍ ആശംസ അറിയിക്കാന്‍ വാര്‍ഡന്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതില്‍ മനംനൊന്ത് കര്‍ണാടകയില്‍ സ്‌കൂള്‍ വിദ്യാര്‍ഥി ജീവനൊടുക്കി. ബംഗളൂരു ഹൊസകോട്ട് സ്വദേശിയായ പൂര്‍വജ് (14) ആണ് സ്‌കൂള്‍ ഹോസ്റ്റലില്‍ തൂങ്ങി മരിച്ചത്.
കഴിഞ്ഞ ജൂണ്‍ 11ന് അമ്മയുടെ ജന്മദിനത്തില്‍ ആശംസകള്‍ അറിയിക്കാന്‍ വിദ്യാര്‍ഥി വാര്‍ഡ നോ ട് മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വാര്‍ഡന്‍ ഫോണ്‍ നല്‍കിയില്ലെന്നാണ് റിപ്പോ ര്‍ട്ട്. കൂടാതെ, കുട്ടിയുടെ വീട്ടുകാര്‍ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സംസാരിക്കാന്‍ അനുവ ദിക്കാത്തതിനാല്‍ അവര്‍ക്ക് അവനോട് സംസാരിക്കാനും കഴിഞ്ഞില്ലെന്നും പൊലീസ് വ്യക്തമാക്കി. ഇതോടെ മാനസികമായി തകര്‍ന്ന കുട്ടി ആത്മഹത്യാ കുറിപ്പ് എഴുതിവച്ച് തൂങ്ങിമരിക്കുകയായിരു ന്നുവെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച അര്‍ദ്ധരാത്രിക്ക് മുമ്പാണ് പൂര്‍വജ് ആത്മഹത്യ ചെയ്തത്. ഞായറാഴ്ച രാവിലെ ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ഥികള്‍ പൂര്‍വജിനെ മരിച്ച നിലയില്‍ കാണുകയും ഹോസ്റ്റല്‍ മാനേജ്മെന്റിനെ അറിയി ക്കുകയുമായിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.