Business

അമ്മയെ കൂടുതല്‍ കെട്ടിപ്പിടിക്കൂ ; ക്യാമ്പെയിനുമായി ഐടിസി സണ്‍ഫീസ്റ്റ് മോംസ് മാജിക്

ജീവിതസമ്മര്‍ദങ്ങളും സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സമയം ചെലവിടുന്ന തും മൂലം പുതിയ തലമുറയില്‍പ്പെട്ടവര്‍ മാതാപിതാക്കളോടൊപ്പം സമയം ചെ ലവിടുന്നതും അവരോട് അടുപ്പം കാണിക്കുന്നതും കുറഞ്ഞുവരുന്നതായി സര്‍വേ ഫലങ്ങള്‍. ഐടിസിയുടെ ബിസ്‌കറ്റ് ബ്രാന്‍ഡായ സണ്‍ഫീസ്റ്റ് മോംസ് മാജിക് ഈ യിടെ നടത്തിയ സര്‍വേയിലാണ് ഈ വിവരങ്ങളുള്ളത്

കൊച്ചി: ജീവിതസമ്മര്‍ദങ്ങളും സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സമയം ചെലവിടുന്നതും മൂലം പുതി യ തലമുറയില്‍പ്പെട്ടവര്‍ മാതാപിതാക്കളോടൊപ്പം സമയം ചെലവിടുന്നതും അവരോട് അടുപ്പം കാണി ക്കുന്നതും കുറഞ്ഞുവരുന്നതായി സര്‍വേ ഫലങ്ങള്‍. ഐടിസിയുടെ ബിസ്‌കറ്റ് ബ്രാന്‍ഡായ സണ്‍ഫീസ്റ്റ് മോംസ് മാജിക് ഈയിടെ നട ത്തിയ സര്‍വേയിലാണ് ഈ വിവരങ്ങളുള്ളത്.

എന്നാല്‍ ‘അമ്മയെ ആലിംഗനം ചെയ്യുക’ എന്നത് വളരെയധികം സന്തോഷം നല്‍കുകയും സമ്മര്‍ദ്ദം കു റയ്ക്കുകയും ചെയ്യു ന്നു എന്ന കാര്യത്തില്‍ സര്‍വേയില്‍ പങ്കെടുത്തവരിലെ ഭൂരിപക്ഷം പേരും യോജിച്ചു. അമ്മമാരെ ആലിംഗനം ചെയ്യുന്ന രീതിയില്‍ വര്‍ഷങ്ങള്‍ കഴിയുംതോറും എങ്ങനെ മാറ്റംവരുന്നു എന്ന റിയാനായി ക്രൗണിറ്റു മായി സഹകരിച്ചാണ് ഡല്‍ഹി, ബെംഗളൂരു,മുംബൈ എന്നിവിടങ്ങളിലെ 321 ആ ളുകളില്‍ ഐടിസി സണ്‍ഫീസ്റ്റ് മോംസ് മാജിക് സര്‍വേ നടത്തിയത്.

കുട്ടികളായിരുന്നപ്പോഴത്തേതിനെ അപേക്ഷിച്ച്, അമ്മയെ ആലിംഗനം ചെയ്തിരുന്നത് 1995-2010നുമിടയ്ക്ക് ജനിച്ചവരില്‍ (ജനറേഷന്‍ ഇസഡ്) 31%ഉം മില്ലേനിയലുകളില്‍ (19971995) 33% ഉം കുറഞ്ഞു. ജോലി ചെയ്യു ന്ന പ്രൊഫഷണലുകളേക്കാള്‍ വിദ്യാര്‍ത്ഥികളാണ് അമ്മമാരെ ആലിംഗനം ചെയ്യുന്നത്.സമ്മര്‍ദ്ദം കുറയ്ക്കു ന്നതിനായി ഏറ്റവും കൂടുതല്‍ ആളുകള്‍ പാട്ടുകേള്‍ക്കുന്നു. ഒടിടിയില്‍ വീഡിയോകള്‍ കാണുന്നതാണ് അടുത്ത മാര്‍ഗ്ഗം. അമ്മയെ ആലിംഗനം ചെയ്യുക എന്നത് ഇക്കൂട്ടത്തില്‍ മൂന്നാംസ്ഥാന ത്താണ്.

ആളുകള്‍ അവരുടെ കുട്ടികളെ ആഴ്ചയില്‍ 6 തവണയും ജീവിതപങ്കാളിയെ ഏകദേശം 5 തവണയും കെട്ടിപ്പിടിക്കുമ്പോള്‍ അമ്മമാരെ ആലിംഗനം ചെയ്യുന്നതാവട്ടെ, ആഴ്ചയില്‍ 3 തവണ മാത്രം. അതേ സമയം അമ്മമാരെ കെട്ടിപ്പിടിക്കുമ്പോള്‍ എന്താണ് തോന്നിയതെന്ന് ചോദിച്ചപ്പോള്‍ തങ്ങള്‍ക്ക് ആശ്വാ സവും സന്തോഷവും അനുഭവപ്പെട്ടു വെന്ന് 60% ത്തിലധികം പേര്‍ മറുപടി നല്‍കി. 13 മുതല്‍ 35 വരെ പ്രായമുള്ള പുരുഷന്മാരും സ്ത്രീകളുമാണ് സര്‍വേയില്‍ പങ്കെടുത്തത്.

ആലിംഗനം സ്‌നേഹത്തിന്റെ പ്രകടനവും അമ്മയും കുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ അവിഭാജ്യ ഘട കവുമാണെന്ന് സര്‍വേയെക്കുറിച്ച് സംസാരിക്കവെ ഐടിസി ഫുഡ് സ് ഡിവിഷന്‍ ബിസ്‌ക്കറ്റ് ആന്‍ഡ് കേക്ക്‌സ് ക്ലസ്റ്റര്‍ സിഒഒ അലി ഹാരിസ് ഷെരെ പറഞ്ഞു. നമ്മള്‍ വളരുന്തോറും അമ്മമാരുമായുള്ള അടു പ്പം ഗണ്യമായി കുറയുന്നു. കുട്ടി കള്‍ കൂടുതല്‍ സ്വതന്ത്രരാകുമ്പോഴുണ്ടാകുന്ന വിടവ് അമ്മമാരെ ഏകാ ന്തതയിലേക്ക് നയിക്കുന്നു. ഇതു കണക്കിലെടുത്താണ് എല്ലാവരേയും അവരുടെ അമ്മമാരെ കൂടുത ല്‍ തവണ കെട്ടിപ്പിടിക്കാന്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ HugHerMore എന്ന പുതിയ ക്യാമ്പെ യിന് തങ്ങള്‍ തുടക്കം കുറിച്ചിരിക്കുന്നതെന്നും അദ്ദേഹം പറ ഞ്ഞു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.