ദുബൈ: തിരുവോണദിനത്തിൽ അക്കാഫ് അസോസിയേഷൻ വേൾഡ് ട്രേഡ് സെന്ററിൽ പൊന്നോണക്കാ ഴ്ച സംഘടിപ്പിക്കുന്നു. അക്കാഫിന്റെ 26-ാമത് ഓണാഘോഷത്തിന്റെ ഭാഗമായി കേരളത്തിൽ നിന്നെത്തു ന്ന തെരഞ്ഞെടുക്കപ്പെട്ട 26 അമ്മമാരൊത്തുള്ള ‘അമ്മയോണ’മാണ് ഇത്തവണത്തെ പരിപാടിയുടെ പ്ര ത്യേകത. അക്കാഫ് അസോസിയേഷൻ മന്നത്ത് ഗ്രൂപ്പുമായി സഹകരിച്ചാണ് ‘അമ്മയോണം’ സംഘടിപ്പി ക്കുന്നത്.
കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുമാണ് അമ്മമാരെത്തുന്നത്. ദുബൈയിൽ താരതമ്യേന കുറഞ്ഞ ശ മ്പളത്തിൽ ജോലി ചെയ്യുന്ന പ്രവാസികളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവരുടെ സ്വപ്നമാണ് ഓണാഘോ ഷത്തോടനുബന്ധിച്ച മാതൃവന്ദനത്തിൽ സാക്ഷാത്കരിക്കുന്നതെന്ന് ഭാരവഹികൾ ദുബൈയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യൻ കോൺസുലേറ്റ്, നോർക്ക റൂട്ട്സ് എന്നിവരും വിവിധ വാണിജ്യ സ്ഥാപനങ്ങളും അക്കാഫ് അസോ സിയേഷന്റെ ഓണാഘോഷവുമായി സഹകരിക്കുന്നുണ്ട്. സെപ്റ്റംബർ 15ന് രാവിലെ എട്ടിന് പൊന്നോ ണനക്കാഴ്ചയുടെ തിരശ്ശീലയുയരും.
തുടർന്ന് വിവിധ കോളജ് അലുമ്നി മെംബർമാർക്കായുള്ള അത്തപ്പൂക്കള മത്സരം, സിനിമാറ്റിക് ഡാൻസ്, പായസം മത്സരം, പുരുഷ കേസരി, മലയാളി മങ്ക മത്സരം, കോളജുകളുടെ സാംസ്കാരിക ഘോഷയാത്ര മ ത്സരം, കുട്ടികൾക്കായി പെയിന്റിങ്-ചിത്രരചന മത്സരങ്ങൾ എന്നിവ അരങ്ങേറും. ഉച്ചക്ക് 12ഓടെ ഓണസ ദ്യ ആരംഭിക്കും. ഏകദേശം ഏഴായിരത്തോളം പേരെയാണ് ഓണസദ്യക്ക് പ്രതീക്ഷിക്കുന്നത്. സച്ചിൻ വാ ര്യരുടെയും ആര്യദയാലിന്റെയും നേതൃത്വത്തിലുള്ള ബാൻഡിന്റെ സംഗീതനിശയും അരങ്ങേറും.
അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ്, സെക്രട്ടറി ദീപു എ.എസ്, ട്രഷറർ മുഹമ്മദ് നൗഷാദ്, ജനറൽ കൺവീനർ ശങ്കർ നാരായണൻ, വൈസ് പ്രസിഡന്റ് വെങ്കിട് മോഹൻ, ഡയറക്ടർ ബോ ർഡ് മെംബർമാരായ മച്ചിങ്ങൽ രാധാകൃഷ്ണൻ, മുഹമ്മദ് റഫീഖ്, ഷൈൻ ചന്ദ്രസേനൻ, സാനു മാത്യു, ജോ. ജനറൽ കൺവീനർമാരായ ഡോ. ജയശ്രീ, എ.വി. ചന്ദ്രൻ, സഞ്ജു കൃഷ്ണൻ, ഫെബിൻ, മൻസൂർ എ ന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.