Breaking News

അമേരിക്ക–യുഎഇ ബന്ധം ശക്തമാകുന്നു: ട്രംപും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദും കൂടിക്കാഴ്ച നടത്തി

അബുദാബി : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി അബുദാബിയിലെ ഖസർ അൽ വഥനിൽ നടന്ന കൂടിക്കാഴ്ചയിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായുള്ള കൂടിക്കാഴ്ച വഴി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായി. നിക്ഷേപം, ഊർജം, ആധുനിക സാങ്കേതികവിദ്യ, നിർമിതബുദ്ധി (AI), വ്യവസായം തുടങ്ങിയ മേഖലകളിലെ സഹകരണം സംബന്ധിച്ചായിരുന്നു പ്രധാന ചർച്ചകൾ.

AI മേഖലയിലെ വലിയ മുന്നേറ്റമായി, 1 ജിഗാവാട്ട് ശേഷിയുള്ള എഐ ക്ലസ്റ്ററിന്റെ ഉദ്ഘാടനം പ്രസിഡന്റുമാരുടെ സാന്നിധ്യത്തിൽ നടന്നു. പുതിയ സാമ്പത്തിക മേഖലകളിൽ പങ്കാളിത്തം വികസിപ്പിക്കുന്നതും അതിലൂടെയുള്ള തികഞ്ഞ സാങ്കേതിക സഹകരണമുള്ളതുമായ ആശയങ്ങൾ നേതൃത്വം വർഗങ്ങൾ പങ്കുവച്ചു.

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ട്രംപിന്റെ നേതൃത്വത്തിൽ യുഎഇ-യുഎസ് ബന്ധം പുതിയ ഉയരങ്ങളിൽ എത്തിച്ചെന്നാണ് വിലയിരുത്തിയത്. സന്ദർശനത്തിന്റെ ഭാഗമായി ട്രംപിന് ഔദ്യോഗിക വിരുന്ന് നൽകി.

കൂടിക്കാഴ്ചയിൽ പങ്കെടുത്ത മറ്റു പ്രമുഖർ:

  • ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ (യുഎഇ വൈസ് പ്രസിഡന്റ്)
  • ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് (അബുദാബി കിരീടാവകാശി)
  • ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് (ദുബായ് കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും)
  • ഷെയ്ഖ് തഹ്നൂൻ ബിൻ സായിദ് (നാഷണൽ സിക്യൂരിറ്റി ഉപദേഷ്ടാവ്)
  • ഷെയ്ഖ് സൈഫ് ബിൻ സായിദ് (അഭ്യന്തര മന്ത്രി)
  • ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് (വിദേശകാര്യ മന്ത്രി)
  • യുഎസ് പ്രസിഡന്റ് ട്രംപിനൊപ്പമെത്തിയ ഔദ്യോഗിക സംഘവും
The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.