Home

അമേച്ചര്‍ ലിറ്റില്‍ ഫിലിം ഫെസ്റ്റിവലിലേക്ക് മത്സര ചിത്രങ്ങള്‍ ക്ഷണിച്ചു

ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പന്ത്രണ്ടാമത് അന്താരാഷ്ട്ര ഹൈക്കു അമേച്ചര്‍ ലിറ്റില്‍ ഫിലിം(ഹാഫ്) ഫെസ്റ്റിവലിലേക്ക് മത്സര ചിത്രങ്ങള്‍ ക്ഷണിച്ചു. അഞ്ചുമിനിട്ടില്‍ താഴെ ദൈ ര്‍ഘ്യമുള്ള ഹാഫ്(HALF) വി ഭാഗത്തിലും ഒരു മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള(MINUTE) വിഭാ ഗത്തിലും മത്സരചിത്രങ്ങള്‍ സമര്‍പ്പിക്കാം

പാലക്കാട് : ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പന്ത്രണ്ടാമത് അന്താരാ ഷ്ട്ര ഹൈക്കു അമേച്ചര്‍ ലിറ്റില്‍ ഫിലിം(ഹാഫ്) ഫെസ്റ്റിവലിലേക്ക് മ ത്സ ര ചിത്രങ്ങള്‍ ക്ഷണിച്ചു. അഞ്ചുമിനിട്ടില്‍ താഴെ ദൈര്‍ഘ്യമുള്ള ഹാ ഫ്(HALF) വിഭാഗത്തിലും ഒരു മിനിറ്റില്‍ താഴെ ദൈര്‍ഘ്യമു ള്ള (MINUT E) വിഭാഗത്തിലും മത്സര ചി ത്രങ്ങള്‍ സമര്‍പ്പിക്കാം.

(HALF) വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടുന്ന ചിത്രത്തിനു ഗോള്‍ഡന്‍ സ്‌ക്രീന്‍ പുരസ്‌കാരം ലഭിക്കും. പ്രസിദ്ധ ശില്പി കെ ആര്‍ രാജന്‍ രൂപക ല്‍പന ചെയ്ത ശില്‍പവും, അന്‍പതിനായിരം രൂപയും സാക്ഷ്യ പത്ര വും അടങ്ങുന്നതാണ് ഗോള്‍ഡന്‍ സ്‌ക്രീന്‍ അവാര്‍ഡ്. കൂടാതെ അ ഞ്ചു പേര്‍ക്ക് അയ്യായിരം രൂപയും സാക്ഷ്യപത്രവും അടങ്ങുന്ന റണ്ണര്‍ അപ്പ് അവാര്‍ഡുകളും ഇതേ വിഭാഗത്തില്‍ സമ്മാനിക്കും.

(MINUTE) വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടുന്ന ചിത്രത്തിനു സില്‍വര്‍ സ്‌ക്രീന്‍ അവാര്‍ഡും ശില്പി കെ ആര്‍ രാജന്‍ രൂപ കല്‍പന ചെയ്ത ശില്‍പവും പതിനായിരം രൂപയും സാക്ഷ്യപത്രവും അടങ്ങുന്നതാണ് സില്‍വര്‍ സ്‌ക്രീന്‍ അവാര്‍ഡ്.

തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങള്‍ പാലക്കാടുവച്ച് സെപ്തംബര്‍ 10,11 തിയ്യതികളിലായി പ്രദര്‍ശിപ്പിക്കുക യും സെപ്റ്റംബര്‍ 11ന് നടക്കുന്ന സമാപന യോഗത്തില്‍ സമ്മാന വിതരണം നടത്തും.

ഓരോ ചിത്രവും പ്രദര്‍ശിപ്പിച്ചശേഷം കാണികളെയും ചലച്ചിത്ര പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി നട ത്തുന്ന ഓപ്പണ്‍ ഫോറം ചര്‍ച്ചകള്‍ ഈ മേളയുടെ പ്രത്യേകതയാണ്. ചലച്ചിത്ര പ്രതിഭകള്‍ ഉള്‍പ്പെടുന്ന മൂന്നുപേരടങ്ങുന്ന ജൂറിയാണ്  ചിത്രങ്ങളെ വിലയിരുത്തി അവാര്‍ഡുകള്‍ തീരുമാനിക്കുക.

www.insightthecreative.com എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴി ചിത്രങ്ങള്‍ സമര്‍പ്പിക്കാ വുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9446000373

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.