ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) ഡോ ക്ടര്‍ ഇടുക്കി അടിമാലി പനയ്ക്കല്‍ കല്ലായി വീട്ടില്‍ ഡോ.ലക്ഷ്മി വിജയന്‍ (32) ആണ് മരിച്ചത്.
കൊച്ചി: അമൃത ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ച നിലയില്‍ വനിതാ ഡോക്ടറെ കണ്ടെത്തി. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) ഡോക്ടര്‍ ഇടുക്കി അടിമാലി പനയ്ക്കല്‍ കല്ലായി വീട്ടില്‍ ഡോ.ലക്ഷ്മി വിജയന്‍ (32) ആണ് മരിച്ചത്.
ചികിത്സക്കായി ഇവിടെ പ്രവേശിപ്പിച്ചിരിക്കയായിരുന്നു. ആത്മഹത്യയാണെന്നാണ് ആശുപത്രി അധി കൃതര്‍ പൊലീസില്‍ നല്‍കിയ വിവരം. ഡല്‍ഹിയില്‍ നടന്ന അപകട ത്തില്‍ കൈമുട്ടിനു പൊട്ടലേറ്റതി നെ തുടര്‍ന്നു ശസ്ത്രക്രിയയ്ക്കും ചികിത്സകള്‍ക്കുമായി കഴിഞ്ഞ ആഴ്ചയാണ് ലക്ഷ്മിയെ അമൃതയില്‍ പ്രവേ ശിപ്പിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. ശുചിമുറിയില്‍ പോകാ നായി എഴുന്നേറ്റ ലക്ഷ്മിയെ പിന്നീട് മരിച്ച നിലയിലാണു കണ്ടതെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. ആശുപത്രിയുടെ മൂന്നാം നിലയില്‍ അഡ്മിറ്റായിരുന്ന ഡോ.ലക്ഷ്മി പുലര്‍ച്ചെ അഞ്ച് മണിയോടെ എട്ടാം നിലയിലേക്ക് നടന്നുപോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
മൂന്നാം നിലയോട് ചേര്‍ന്ന താല്‍ക്കാലിക മേല്‍ക്കൂരയില്‍ വീണു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ട ത്. ലക്ഷ്മി വിഷാദ പ്രശ്നങ്ങള്‍ നേരിട്ടിരുന്നതായി ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ എ ട്ടിന് അമ്മയുടെ കൂടെയാണു ഡോ.ലക്ഷ്മി ആശുപത്രിയില്‍ എത്തിയത്. ചേരാനല്ലൂര്‍ പോലീസ് കേസ് റജി സ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.