Kerala

അമൃത ആശുപത്രിയില്‍ നൂതന കംപ്യൂട്ടേഷണല്‍ സാങ്കേതികവിദ്യ; അപസ്മാര ശസ്ത്രക്രിയ വിജയകരമാക്കുമെന്ന് പഠനം

കൊച്ചിയിലെ അമൃത ആശുപത്രി തലച്ചോറിലെ അപസ്മാരത്തിന്റെ ഉദ്ഭവ കേന്ദ്രം കൃ ത്യമായി രേഖപ്പെടുത്തുന്ന നൂതന കംപ്യൂട്ടേഷണല്‍ സാങ്കേതികവിദ്യ വികസിപ്പിച്ചു. സെന്റര്‍ ഫോര്‍ എപ്പിലെപ്സിയില്‍ രോഗികളില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാന ത്തിലാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്

കൊച്ചി: കൊച്ചിയിലെ അമൃത ആശുപത്രി തലച്ചോറിലെ അപസ്മാരത്തിന്റെ ഉദ്ഭവ കേന്ദ്രം കൃത്യമാ യി രേഖപ്പെടുത്തുന്ന നൂതന കംപ്യൂട്ടേഷണല്‍ സാങ്കേതികവിദ്യ വികസിപ്പിച്ചു. സെന്റര്‍ ഫോര്‍ എപ്പി ലെപ്സിയില്‍ രോഗികളില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് സാങ്കേതികവിദ്യ വികസി പ്പിച്ചത്.

ഉയര്‍ന്ന റെസൊലൂഷനിലുള്ള എം.ആര്‍.ഐ സ്‌കാനുകളില്‍ പോലും അപസ്മാരത്തിന്റെ ഉത്ഭവ സ്ഥാനം മസ്തിഷ്‌കത്തില്‍ എവിടെയെന്ന് കൃത്യമായി കണ്ടെത്താന്‍ സാധിക്കാറില്ലെന്ന് അമൃത അ ഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ എപ്പിലെപ്സിയിലെ ക്ലിനിക്കല്‍ പ്രൊഫസര്‍ ഡോ. സിബി ഗോപിനാഥ് പറ ഞ്ഞു. രോഗികളില്‍ ശസ്ത്രക്രിയയും സാധ്യ മാകാതെ വരുന്നു. കൂടെക്കൂടെയുണ്ടാകുന്ന അപസ്മാരം ജീവിതം ദുരിതപൂര്‍ണ്ണമാക്കും. മറ്റുള്ളവരെ ആശ്രയിച്ച് കഴിയാന്‍ ഇവര്‍ നിര്‍ബന്ധിതരാകും.

അപസ്മാര ശസ്ത്രക്രിയ സാധ്യമാകാത്ത രോഗികള്‍ക്കും നൂതന കംപ്യൂട്ടേഷണല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് രോഗമുക്തി സാധ്യമാണ്. തലച്ചോറില്‍ അപസ്മാരത്തി ന്റെ ഉത്ഭവസ്ഥാനം കൃത്യതയോ ടെ കണ്ടെത്തുന്നത് വഴി ശസ്ത്രക്രിയയിലൂടെ ആ ഭാഗം മാത്രം കൃത്യമായി നീക്കം ചെയ്യാനും അപ സ്മാര ശസ്ത്രക്രിയയുടെ പാര്‍ശ്വഫല ങ്ങള്‍ കുറയ്ക്കാനും സാധിക്കും.

തലയ്ക്ക് പുറമേ സ്ഥാപിക്കുന്നതോ ശസ്ത്രക്രിയയിലൂടെ തലച്ചോറില്‍ സ്ഥാപിക്കുന്നതോ ആയ ഇല ക്ട്രോഡുകള്‍ വഴി മസ്തിഷ്‌കത്തിലെ വൈദ്യുത തരംഗങ്ങളെ രേഖ പ്പെടുത്തുന്ന സംവിധാനമാണ് ഇ. ഇ.ജി മസ്തിഷ്‌കത്തിന്റെ എം.ആര്‍.ഐ സ്‌കാന്‍, പെറ്റ് സ്‌കാന്‍ എന്നിവയോടൊപ്പം ഇ.ഇ.ജിയില്‍ നി ന്നുമുളള വിവരങ്ങളും കംപ്യൂട്ടേഷ ണല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് വിശകലനം ചെയ്താണ് അപ സ്മാരത്തിന്റെ പ്രഭവകേന്ദ്രത്തെ കൃത്യതയോടെ തിരിച്ചറിയുന്നത്. ഇത് അപസ്മാര ശസ്ത്രക്രിയയുടെ വിജയസാധ്യത വര്‍ദ്ധിപ്പിക്കുന്നു. നവീന ചികിത്സാരീതികളായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍, ലേസ ര്‍ അബ്ളേഷന്‍ എന്നിവയിലും കംപ്യൂട്ടേഷണല്‍ സാങ്കേതികവിദ്യ ഫലപ്രദമാണെന്ന് അദ്ദേഹം പറ ഞ്ഞു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.