Breaking News

അമര്‍ ജവാന്‍ : റാവത്തിനും മധുലികയ്ക്കും ലിഡ്ഡര്‍ക്കും യാത്രാമൊഴി ; സംസ്‌കാര ചടങ്ങുകള്‍ ഇന്ന്

ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച സംയുക്തസേനാ മേധാവി ജനറല്‍ ബിപിന്‍ റാവ ത്തിനും ഭാര്യ മധുലിക റാവത്തിനും സൈനികര്‍ക്കും ആദരമര്‍പ്പിച്ച് രാജ്യം. ബിപിന്‍ റാവത്തിനും മധുലികയ്ക്കും ബ്രിഗേഡിയര്‍ എല്‍എസ് ലിഡ്ഡര്‍ക്കും ഇന്നു രാജ്യം യാത്രാ മൊഴിയേകും

ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച സംയുക്തസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തി നും ഭാര്യ മധുലിക റാവത്തിനും സൈനികര്‍ക്കും ആദരമര്‍പ്പിച്ച് രാജ്യം. ബിപിന്‍ റാവത്തിനും മധുലിക യ്ക്കും ബ്രിഗേഡിയര്‍ എല്‍എസ് ലിഡ്ഡര്‍ക്കും ഇന്നു രാജ്യം യാത്രാമൊഴിയേകും. കന്റോണ്‍മെന്റിലെ ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തി ലാണ് ഇവരുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

മൃതദേഹങ്ങള്‍ വ്യാഴം രാത്രി എട്ടോടെ ഡല്‍ഹിയില്‍ എത്തിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്ര പതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമ ന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവര്‍ പാ ലം വിമാനത്താവളത്തിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ റാവത്തിന്റെയും മധുലികയുടെയും മൃതദേഹങ്ങള്‍ രാവിലെ 11 മുതല്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ഉച്ചയ്ക്ക് 12 വരെ പൊതുജനങ്ങള്‍ക്കും 1.30 വരെ സേനാംഗങ്ങള്‍ക്കു മായിരിക്കും പൊതുദര്‍ശനം. സര്‍വസൈന്യാധിപന്‍ കൂടിയായ രാഷ്ട്രപതി റാം നാഥ് കോവിന്ദും അന്തി മോപചാരം അര്‍പ്പിക്കും. തുടര്‍ന്ന്, ഗണ്‍ ക്യാരിയേജില്‍ ഡല്‍ഹി കാന്റിലെ ബ്രാര്‍ സ്‌ക്വയറില്‍ സംസ്‌കരി ക്കും.

13 മൃതദേഹ പേടകങ്ങളില്‍ 4 എണ്ണത്തില്‍ മാത്രമായിരുന്നു പേരുകള്‍ ഉണ്ടായത്, ജനറല്‍ ബിപിന്‍ റാവ ത്ത്, ഭാര്യ മധുലിക, ബ്രിഗേഡിയര്‍ എല്‍എസ് ലിഡ്ഡര്‍, ലാന്‍സ് നായിക് വിവേക്കുമാര്‍. ഇവരുടെ മൃതദേഹ ങ്ങള്‍ ഡിഎന്‍എ പരിശോധന കൂടാതെ തിരിച്ചറിഞ്ഞിരുന്നു. മലയാളിയായ എ.പ്രദീപിന്റെയടക്കമുള്ള 9 മൃതദേഹ പേടകങ്ങള്‍ പേരുകളുണ്ടായില്ല.

വ്യോമസേനയുടെ സി-130ജെ സൂപ്പര്‍ ഹെര്‍ക്കുലിസ് വിമാനത്തിലാണ് അപകടത്തില്‍ മരിച്ച 13 പേരുടെ മൃതദേഹവും സൂളൂരില്‍നിന്ന് ഡല്‍ഹിയില്‍ എത്തിച്ചത്. വ്യാഴാഴ്ച പകല്‍ 11ന് സൈനിക അകമ്പടിയോ ടെ ഊട്ടി വെല്ലിങ്ടണ്‍ മദ്രാസ് റെജിമെന്റ് സെന്ററില്‍ എത്തിച്ച മൃതദേഹങ്ങളില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അടക്കമുള്ള വര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഗാര്‍ഡ് ഓഫ് ഓണറും നല്‍കി. പൊതുദര്‍ശ നത്തിനുശേഷം മൃതദേഹങ്ങള്‍ റോഡ് മാര്‍ഗമാണ് സൂളൂരിലേക്ക് കൊണ്ടുപോയത്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.