അമര്‍നാഥ് ഗുഹാ ക്ഷേത്രത്തിന് സമീപം മേഘസ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തയായും മരിച്ചവരില്‍ കൂടുതല്‍ പേര്‍ സ്ത്രീകളാണെന്നും അധികൃതര്‍ അറിയിച്ചു. വൈകീട്ട് അഞ്ചരയോടെയാണ് മേഘ സ്‌ഫോടനം ഉണ്ടായത്
തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. ഹിമാലയന്‍ മലനിരയില്‍ നിന്നുള്ള വെ ള്ളം കുത്തിയൊലിച്ച് വരുന്ന വഴിയിലുണ്ടായിരുന്ന ടെന്റുകളിലെ ചിലരാണ് ഒലിച്ചു പോയത്. വളരെ പെട്ടന്ന് തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ സൈന്യത്തിനായതിനാല്‍ വന്‍ ദുരന്തം ഒഴിവായെന്നാണ് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. തീര്‍ത്ഥാടകര്‍ക്കായി ഭക്ഷണം ഒരുക്കുന്ന പ ന്തലും അതിന് സമീപത്തുള്ള പന്തലുമാണ് ദുരന്തത്തില്‍പ്പെട്ടത്. മേഘസ്‌ഫോടന സമയത്ത് എത്ര പേര്‍ പന്തലില്‍ ഉണ്ടായിരുന്നു എന്നതില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
അമര്‍നാഥിലെ ഗുഹാ ക്ഷേത്ര തീര്‍ത്ഥാടനം നടക്കുന്നത് 13500 അടി ഉയരത്തിലാണ്. പൊടുന്നനെയു ണ്ടായ മേഘസ്‌ഫോടനവും തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലും 15 മിനിറ്റുനേരത്തേയ്ക്ക് മാത്രമാണ് നീണ്ടു നിന്നതെന്നും സൈനികര്‍ അറിയിച്ചു.
മേഘസ്‌ഫോടനം എന്ത്,എങ്ങനെ?
മണിക്കൂറില്‍ 100 മില്ലീ മീറ്ററില്‍ കൂടുതല്‍ മഴ ഒരു സ്ഥലത്തു ലഭിച്ചാല്‍, അതിനെ മേഘസ്‌ഫോടനം എന്നുവിളിക്കാം
വളരെ അപൂര്‍വ്വമായി ഉണ്ടാകുന്ന പ്രതിഭാസമാണ് മേഘസ്‌ഫോടനമെങ്കിലും ഇതിന്റെ തീവ്രത എ ത്രത്തോളമാണെന്ന് നിര്‍വചിക്കുക അസാധ്യം. മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയാത്തതിനാല്‍ മനു ഷ്യര്‍ക്ക് ഇതൊരു അപ്രതീക്ഷിത ദുരന്തം തന്നെയാണ്.
വളരെ കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയാണ് മേഘ സ്‌ഫോടനം എന്നുപറയുന്നത്. നിമിഷങ്ങള്‍ കൊണ്ട് മേഘസ്‌ഫോടനം ഉണ്ടാകുന്ന പ്രദേശം മുഴുവ ന്‍ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും കൊണ്ട് നാശനഷ്ടങ്ങളുണ്ടാകും. കാറ്റും ഇടിയും മിന്നലും കൂ ടിയാകുന്നതോടെ ആ പ്രദേശം അക്ഷരാര്‍ത്ഥത്തില്‍ പ്രളയത്തിലാകുന്നു. പൊതുവേ, മണിക്കൂറി ല്‍ 100 മില്ലീ മീറ്ററില്‍ കൂടുതല്‍ മഴ ഒരു സ്ഥലത്തു ലഭിച്ചാല്‍, അതിനെ മേഘസ്‌ഫോടനം എന്നു വിളിക്കാം.
2016 ജൂലൈ ആദ്യവാരം ഉത്തരാഖണ്ഡിലും അപ്രതീക്ഷിതമായുണ്ടായ മേഘവിസ്‌ഫോടനത്തില്‍ നിരവധി പേര്‍ മരണമടയുകയും ഏറെപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മേഘസ്‌ഫോടനം അല്ലെങ്കില്‍ മേഘവിസ്‌ഫോടനം എന്ന പ്രകൃതി ദുരന്തമാണ് അന്നവിടെയും നാശം വിതച്ചത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.