Entertainment

അഭിഷേക് ബച്ചനും ഡിജിറ്റൽ സ്‌ക്രീനിലേക്ക്

കൊച്ചി: ബോളിവുഡ് സൂപ്പർ താരം അഭിഷേക് ബച്ചൻ ആദ്യമായി ഡിജിറ്റൽ സ്‌ക്രീനിലെത്തുന്ന പരമ്പരയായ ബ്രീത്ത് ഇൻ ടു ദ ഷാഡോ ജൂലൈ 10 മുതൽ ആമസോൺ െ്രെപം വീഡിയോയിൽ പ്രദർശനം ആരംഭിക്കും.
സൈക്കോളജിക്കൽ െ്രെകം ത്രില്ലറാണ് ബ്രീത്ത് ഇൻ ടു ദ ഷാഡോ. അബൻഡൻഷ്യ എന്റർടെയ്ൻമെന്റ് നിർമ്മിച്ച പരമ്പരയിൽ അഭിഷേക് ബച്ചനൊപ്പം കബീർ, ദക്ഷിണേന്ത്യൻ താരം നിത്യമേനോനും ഡിജിറ്റൽ സ്‌ക്രീനിലെത്തും. സയാമി ഖേറും പ്രധാന വേഷത്തിലെത്തുന്നു. ലോകമെമ്പാടും 200 ലധികം രാജ്യങ്ങളിലും ഭൂപ്രദേശങ്ങളിലും ബ്രീത്ത് പ്രദർശനത്തിനെത്തും.
അഭിഷേക് ബച്ചൻ, അമിത് സാഥ്, നിത്യ മേനോൻ, സയ്യാമി ഖേർ തുടങ്ങിയ പ്രമുഖ താരങ്ങൾ വേഷമിടുന്ന പരമ്പര ബ്രീത്ത്: ഇൻ ടു ദ ഷാഡോസ് അവതരിപ്പിക്കുന്നതിൽ അത്യധികം സന്തോഷമുണ്ടെന്ന് ആമസോൺ െ്രെപം വീഡിയോ ഇന്ത്യ ഒറിജിനൽസ് ഹെഡ് അപർണ്ണ പുരോഹിത് പറഞ്ഞു. ആകാംക്ഷാഭരിതമായ ത്രില്ലർ ഇന്ത്യയിലെയും വിദേശത്തെയും ഉപഭോക്താക്കൾ സ്വീകരിക്കുമെന്ന് അവർ പറഞ്ഞു.
മായങ്ക് ശർമ്മയാണ് പരങ്കരയുടെ സംവിധാനം നിർവഹിച്ചത്. വൈകാരിക മുഹൂർത്തങ്ങളും ആവേശോജ്ജ്വല നിമിഷങ്ങളും നിറയുന്ന ഷോയുടെ പുതിയ അധ്യായത്തിൽ െ്രെപം അംഗങ്ങളെ മുൾമുനയിൽ നിർത്തിയുള്ള യാത്രയാണ് അണിയിച്ചൊരുക്കുന്നത്. ഭവാനി അയ്യർ, വിക്രം തുളി, അർഷാദ് സയ്യിദ്, മായങ്ക് ശർമ്മ എന്നിവരാണ് രചന നിർവഹിച്ചിത്.
അധിക നിരക്ക് നൽകാതെ ആമസോൺ െ്രെപം അംഗങ്ങൾക്ക് പരമ്പര ലഭ്യമാകും. ഹിന്ദി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, പഞ്ചാബി, ബംഗാളി ഭാഷകളിൽ ആമസോണിന്റെ സേവനം ലഭ്യമാണ്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.