ചെന്നൈ : ചെന്നൈയിലെ മറീനാ ബീച്ച് നാളെ (ഒക്ടോബർ 6) ഒരു ചരിത്ര നിമിഷത്തിന് വേദിയാകുകയാണ്. ഇന്ത്യൻ എയർഫോഴ്‌സിൻ്റെ 92-ാമത് എയർഫോഴസ് ദിനത്തോട് അനുബന്ധിച്ച് ഒക്ടോബർ 6 ന് മറീന ബീച്ചിൽ നടക്കുന്ന ഗംഭീര എയർ ഷോയിലൂടെ ലിംക ബുക്ക് ഓഫ് റെക്കോർഡ് നേടാൻ ഒരുങ്ങുകയാണ് ഇന്ത്യൻ വ്യോമസേന. 22 വിഭാഗങ്ങളിൽ നിന്നുള്ള 72 വിമാനങ്ങൾ ഉൾക്കൊള്ളുന്ന ഗ്രാൻഡ് ഫ്‌ളൈപാസ്റ്റാണ് ഇന്ത്യൻ വ്യോമസേന ഞായറാഴ്ച നടത്താൻ ഒരുങ്ങുന്നത്. ഐഎഎഫിന്റെ ശക്തിപ്രകടനവും ആകാശ കാഴ്ചയുമെല്ലാം എയർഫോഴസ് ദിനത്തിൽ വിസ്മയം ഒരുക്കുമെന്നത് തീർച്ച.
“ഭാരതീയ വായുസേന: സക്ഷം, സശക്ത് ഔർ ആത്മനിർഭർ”എന്നതാണ് ഈ എയർഫോഴസ് ദിനത്തിന്റെ തീം. വലിയ ജനാവലി വ്യോമസേനയുടെ പ്രകടനം കാണാനായി എത്തുമെന്ന് കരുതുന്നത്. ഏകദേശം 10 മുതൽ 12 ലക്ഷം വരെ കാണികളെയാണ് നിലവിൽ പ്രതീക്ഷിക്കുന്നത്. ആരോഹെഡ്, ത്രിശൂൽ, രുദ്ര തുടങ്ങിയ രൂപങ്ങൾ ആകാശത്ത് സൃഷ്ടിക്കുന്ന എയർഫോഴ്സിൻ്റെ ഐതിഹാസിക പ്രകടനങ്ങൾക്കും ഐഎഎഫിൻ്റെ സൂര്യ കിരൺ, സാരംഗ് ടീമുകളുടെ ആവേശകരമായ എയറോബാറ്റിക്‌സിനും ഒക്ടോബർ ആറിന് ചെന്നൈ സാക്ഷ്യം വഹിക്കും.
മറീന ബീച്ചിലെ ഫ്ലൈപാസ്റ്റിൽ എസ് യൂ-30, എംഐജി-29, ജാഗ്വാർസ് തുടങ്ങിയ യുദ്ധവിമാനങ്ങളും ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ , അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (ALH) എംകെ4 തുടങ്ങിയ ഹെലികോപ്റ്ററുകളും പങ്കെടുക്കും. നാവികസേനയുടെ P8I, വിൻ്റേജ് ഡക്കോട്ട എന്നിവയും പങ്കെടുക്കും. ഇത് ഇവൻ്റിനെ ഏറെ ആകർഷകമാക്കുമെന്നതിൽ സംശയമില്ല. രണ്ട് മണിക്കൂറാണ് പരിപാടിയുടെ ദൈർഘ്യമായി കണക്കുകൂട്ടുന്നത്. സാഗർ, ആകാശ്, ധ്വജ് തുടങ്ങിയ ഏരിയൽ ഡ്രില്ലുകൾ കാണികളെ വിസ്മയിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുപ്പെടുന്നത്. രാജ്യത്തിൻ്റെ വ്യോമ പ്രതിരോധ ശേഷികൾ പ്രദർശിപ്പിച്ചുകൊണ്ട് ദേശീയ സുരക്ഷയക്ക് ഊന്നൽ നൽകുകയാണ് ഐഎഎഫ്. ഇതിനൊപ്പം ഞായറാഴ്ച ലിംക റെക്കോർഡിൽ കൂടി ഇടം നേടാനായാൽ ഐഎഎഫിന് അതൊരു പൊൻതൂവലായി മാറുമെന്നത് ഉറപ്പാണ്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.