Breaking News

അഭിമന്യു വധം ; പ്രധാനപ്രതി സജയ് ദത്ത് കീഴടങ്ങി

പത്താം ക്ലാസ് വിദ്യാര്‍ഥി അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതിയും ആര്‍ എസ് എസ് പ്രവര്‍ത്തകനുമായ സജയ് ദത്ത് കീഴടങ്ങി

കൊച്ചി: വിഷുദിനത്തില്‍ കായംകുളം വള്ളികുന്നത്ത് പത്താം ക്ലാസ് വിദ്യാര്‍ഥി അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതിയും ആര്‍ എസ് എസ് പ്രവര്‍ത്തകനുമായ സജയ് ദത്ത് കീഴടങ്ങി. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ഇയാളെ ചെങ്ങന്നൂര്‍ പൊലീസിന് ഉടന്‍ കൈമാറും.

വള്ളികുന്നം പടയണിവെട്ടം ക്ഷേത്രോത്സവത്തിനിടെ ആയിരുന്നു അഭിമന്യുവിനെ കൊലപ്പെടുത്തിയത്. കൊല നടത്തിയ ശേഷം സജയ് ദത്ത് ഒളിവിലായിരുന്നു. സജയ് ദത്തിന്റെ അച്ഛനെയും സഹോദരനെയും വള്ളികുന്നം പൊലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തിരുന്നെങ്കിലും വിവരം ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് പാലാരിവട്ടം സ്റ്റേഷനില്‍ എത്തി സജയ് ദത്ത് കീഴടങ്ങിയത്.

ചെങ്ങന്നൂര്‍ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യും. 15 പേരടങ്ങുന്ന സംഘമാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സജയ് ദത്തില്‍ നിന്നും മറ്റ് പ്രതികളെ കുറിച്ച് വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

 

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.