അബൂദബി: 2023ല്‍ തുറന്നുകൊടുത്ത മിന തുരങ്കപാത അബൂദബിയുടെ റോഡ് ശൃംഖലയില്‍ സുപ്രധാന പുരോഗതിയായി മാറിയെന്ന് നഗര, ഗതാഗത വകുപ്പ്. പാതയെ കുറിച്ച് നടത്തിയ ആഘാത, സാധ്യത പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇതിലൂടെ യാത്രികര്‍ക്കും പരിസ്ഥിതിക്കും മികച്ച ഗുണഫലങ്ങളാണ് ലഭിച്ചത്. യാത്രാസമയത്തില്‍ 40 ശതമാനം വരെ ലാഭമാണ് പാത കാരണമായുണ്ടായത്. ഇതിനു പുറമെ അപകടങ്ങള്‍ 23 ശതമാനംവരെ കുറക്കാനായി. ശൈഖ് ഖലീഫ പാലത്തിലൂടെയുള്ള ഗതാഗതത്തിരക്ക് കുറക്കാനും തുരങ്കം മൂലം സാധിച്ചു. തടസ്സമില്ലാതെ വാഹനഗതാഗതം സാധ്യമാക്കുന്നതിലൂടെ 2050ഓടെ 65,000 മെട്രിക് ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ ഇല്ലാതാക്കാനും മിന തുരങ്കത്തിനു സാധിക്കും. 30 ലക്ഷം മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിന് തുല്യമാണിതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മിന തുരങ്കം അബൂദബിയുടെ മൊത്ത ആഭ്യന്തര ഉല്പാദനത്തിലേക്ക് 1.66 ബില്യന്‍ ദിര്‍ഹം സംഭാവന ചെയ്യുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അബൂദബിയുടെ കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്ന സുസ്ഥിര നഗര വികസനമാണ് തങ്ങളുടെ ദൗത്യമെന്ന് അബൂദബി പ്രോജക്ട്സ് ആന്‍ഡ് ഇന്‍ഫ്രസ്ട്രക്ചര്‍ സെന്റര്‍ ആക്ടിങ് ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ മയ്സറ മഹ്മൂദ് ഈദ് പറഞ്ഞു. അബൂദബി നഗര, ഗതാഗത വകുപ്പ് പോലുള്ള സ്ഥാപനങ്ങളുമായുള്ള നിര്‍ണായക പങ്കാളിത്തത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.