അബൂദബി: പുതുവര്‍ഷ ദിനമായ ജനുവരി ഒന്നിന് വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസ് ഈടാക്കുന്നതല്ലെന്ന് അധികൃതര്‍ അറിയിച്ചു. മുസഫ എം-18 ട്രക്ക് പാര്‍ക്കിങ്ങും സൗജന്യമാണ്. ജനുവരി രണ്ടിന് രാവിലെ എട്ട് മുതല്‍ പാര്‍ക്കിങ് ഫീസ് പതിവുപോലെ ഈടാക്കിത്തുടങ്ങും. ജനുവരി ഒന്നിന് ദര്‍ബ് ടോള്‍ ഗേറ്റ് സംവിധാനവും സൗജന്യമായിരിക്കും.
ജനുവരി രണ്ടിന് രാവിലെ 7 മുതല്‍ 9 വരെയും വൈകീട്ട് 5 മുതല്‍ 7 വരെയുമുള്ള സമയങ്ങളില്‍ പതിവുപോലെ ടോള്‍ ഈടാക്കിത്തുടങ്ങും. ഗതാഗത തടസ്സമുണ്ടാക്കാതിരിക്കാന്‍ നിരോധിത മേഖലയില്‍ വാഹനം പാര്‍ക്ക് ചെയ്യരുതെന്ന് അബൂദബി മൊബിലിറ്റി ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു. രാത്രി 9 മുതല്‍ രാവിലെ 8 വരെ താമസകേന്ദ്രങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യരുതെന്നും അനുവദനീയമായ ഇടങ്ങളില്‍ മാത്രമായിരിക്കണം പാര്‍ക്ക് ചെയ്യേണ്ടതെന്നും അബൂദബി മൊബിലിറ്റി നിര്‍ദേശിച്ചു. പൊതു ബസുകള്‍ അവധി ദിനങ്ങളിലും ഷെഡ്യൂള്‍ അനുസരിച്ചുള്ള സര്‍വിസ് നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. ബസിന്റെ സമയം അറിയുന്നതിന് വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ഗതാഗത വകുപ്പിന്റെ സര്‍വിസ് സപ്പോര്‍ട്ട് സെന്ററിന്റെ 800850 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുകയോ ദര്‍ബി സ്മാര്‍ട്ട് ആപ് ഉപയോഗിക്കുകയോ ചെയ്യണം.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.