റസ്റ്റോറന്റിലെ കേന്ദ്രീകൃത ഗ്യാസ് സംഭരണിയില്‍ ഗ്യാസ് നിറയ്ക്കുന്നതിന്നിടെയാണ് സ്‌ഫോടനം ഉണ്ടായത്.
അബുദാബി : ഖാലിദിയയിലെ റസ്റ്റോറന്റിലെ ഗ്യാസ് സിലിണ്ടര്‍ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് റസ്റ്റൊറന്റിലെ കേന്ദ്രീകൃത പാചക വാതസംഭരണിയില്‍ ഗ്യാസ് നിറച്ചു കൊണ്ടിരിക്കെയാണ് സ്‌ഫോടനം ഉണ്ടായത്. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. 120 പേര്‍ക്ക് പരിക്കേറ്റിരുന്നു.
പരിക്കേറ്റവരില്‍ 56 പേരുടെ നില ഗുരുതരമായിരുന്നു. എന്നാല്‍, ഉടെന തന്നെ ഇവര്‍ക്ക് അടിയന്തര ചികിത്സ ലഭിച്ചു.
മലയാളികളുടെ ഉടമസ്ഥതയിലുള്ള റെസ്റ്റൊറന്റിലാണ് അപകടം ഉണ്ടായത്. ഉടസ്ഥരായ അബ്ദുള്‍ ഖാദര്‍, ബഷീര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന ഫുഡ് കെയര്‍ റസ്റ്റൊറന്റിലാണ് സ്‌ഫോടനം ഉണ്ടായത്.
ഖാലിദിയ മാളിനടുത്തുള്ള ഫുഡ് കെയര്‍ റസ്റ്റൊറസ്റ്റിന് സ്‌ഫോടനത്തില്‍ കാര്യമായ കേടുപാടുകള്‍ പറ്റി.
ആദ്യ സ്‌ഫോടനം ഉണ്ടായ ഉടനെ അഗ്നിശമന സേനാംഗങ്ങള്‍ എത്തി തീയണയ്ക്കുകയും രക്ഷാ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ രണ്ടാമത്തെ സ്‌ഫോടനം ഉണ്ടായി.
റസ്റ്റൊറന്റിലെ ജീവനക്കാരെ കൂടാതെ സ്‌ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ ചിലര്‍ക്കും രണ്ടാമത്തെ സ്‌ഫോടനത്തില്‍ പരിക്കേറ്റു.
ഫുഡ് കെയര്‍ റസ്റ്റൊറന്റ് പ്രവര്‍ത്തിക്കുന്ന അഞ്ചു നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് സ്‌ഫോടനം ഉണ്ടായത്.
അബുദാബി പോലീസ്, സിവില്‍ ഡിഫന്‍സ് സംഘം സംഭവ സ്ഥലത്തെത്തി ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിനാലാണ് മരണ സംഖ്യ കുറഞ്ഞത്.
സമീപത്തെ ചില കെട്ടിടങ്ങള്‍ക്കും സ്‌ഫോടനത്തെ തുടര്‍ന്ന് സാരമായ കേടുപാടുകള്‍ ഉണ്ടായി. തീപിടിത്തം ഉണ്ടായതോടെ ഈ കെട്ടിടങ്ങളിലെ താമസക്കാരെ ഒഴിപ്പിച്ചു.
ഇവിടങ്ങളില്‍ താമസിപ്പിരുന്നവര്‍ക്ക് താല്‍ക്കാലിക താമസ സൗകര്യം ഒരുക്കുമെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. അര മണിക്കൂറിനുള്ളില്‍ രണ്ടാം സ്‌ഫോടനവും ഉണ്ടായി.
സ്‌ഫോടനത്തെ തുടര്‍ന്ന് സമീപമുള്ള കെട്ടിടങ്ങളുടെ ജനാലച്ചിലുകളും മറ്റും തെറിച്ച് റോഡില്‍ വീണു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.