അബുദാബി : ഉപയോഗശൂന്യമായ വസ്തുക്കൾ കെട്ടിടത്തിന്റെ ബാൽക്കണിയിലും മേൽക്കൂരയിലും സൂക്ഷിച്ച് നഗരസൗന്ദര്യത്തിന് കോട്ടമുണ്ടാക്കുന്നവർക്കെതിരെ നടപടി കടുപ്പിച്ച് അബുദാബി മുനിസിപ്പാലിറ്റി.നിയമലംഘകർക്ക് 2000 ദിർഹം വരെ പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്. കെട്ടിടങ്ങളുടെ ദൃശ്യഭംഗിക്ക് കോട്ടം തട്ടുകയോ പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുകയോ ചെയ്യുന്ന തരത്തിൽ മേൽക്കൂരകളിലും ബാൽക്കണികളിലും സാധനങ്ങൾ സംഭരിക്കാൻ പാടില്ലെന്ന് നഗരസഭ വ്യക്തമാക്കി. നിയമം ലംഘിക്കുന്നവർക്ക് ആദ്യ തവണ 500 ദിർഹവും രണ്ടാം തവണ 1000 ദിർഹവുമാണ് പിഴ. മൂന്നാം തവണയും നിയമം ലംഘിച്ചാൽ 2,000 ദിർഹം പിഴ ചുമത്തും.ബാൽക്കണിയിലും മേൽകൂരയിലും ഉപയോഗശൂന്യമായ വസ്തുക്കൾ സൂക്ഷിച്ചാൽ കെട്ടിടത്തിനകത്തേക്കു കാറ്റും വെളിച്ചവും പ്രവേശിക്കില്ല. പൊടിപിടിച്ച വസ്തുക്കൾ ആരോഗ്യത്തിനും ഹാനികരമാകും. അടിയന്തര ഘട്ടങ്ങളിൽ ബാൽക്കണി വഴിയുള്ള രക്ഷാപ്രവർത്തനവും തടസ്സപ്പെടുത്തും. തലസ്ഥാന നഗരിയുടെ സൽപേരും ജീവിത നിലവാരവും കാത്തുസൂക്ഷിക്കാൻ താമസക്കാരും പ്രതിജ്ഞാബദ്ധരാണെന്ന് നഗരസഭ അറിയിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.