Breaking News

അബുദാബിയിൽ ആഘോഷങ്ങൾക്ക് അനുമതി നിർബന്ധം; മദ്യം വിളമ്പാനും പെർമിറ്റ് വേണം

അബുദാബി : വിവാഹം, വിവാഹ നിശ്ചയം, അനുശോചനം എന്നിവ ഒഴികെ സ്വകാര്യ പാർട്ടി നടത്താൻ അബുദാബിയിൽ പെർമിറ്റ് നിർബന്ധം. ഹോട്ടൽ, റസ്റ്ററന്റ്, അംഗീകൃത സംഘടനാ ആസ്ഥാനം തുടങ്ങി എവിടെ നടത്താനും അനുമതി വേണം. ഇവന്റ്മാനേജ്മെന്റ് കമ്പനി മുഖേന പെർമിറ്റിന് അപേക്ഷിക്കാം.
അബുദാബിയുടെ ഡിജിറ്റൽ സേവന പോർട്ടലായ www.tamm.abudhabi വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അപേക്ഷ പൂരിപ്പിച്ച് നിശ്ചിത ഫീസ് അടച്ചാൽ 3 പ്രവൃത്തി ദിവസങ്ങൾക്കകം പെർമിറ്റ് ലഭിക്കും. പരിപാടിയുടെ വിശദാംശങ്ങൾ അടങ്ങിയ കത്ത്, സംഘാടകനും വേദിയുടെ ഉടമയും തമ്മിലുള്ള കരാർ അല്ലെങ്കിൽ എൻഒസി, സാധുതയുള്ള പാസ്പോർട്ട് അല്ലെങ്കിൽ എമിറേറ്റ്സ് ഐഡി എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.
പ്രൈവറ്റ് പാർട്ടി പെർമിറ്റിന് 350 ദിർഹമാണ് ഫീസ്. എന്റർടെയിനർക്ക് പ്രതിമാസ ഫീസ് 500 ദിർഹം ഈടാക്കും. പ്രവേശന ഫീസുള്ള പരിപാടിയാണെങ്കിൽ ടിക്കറ്റ് തുകയുടെ 10 ശതമാനം നൽകണം.
മദ്യം വിളമ്പാനും പെർമിറ്റ് വേണം
 ∙ മദ്യ പാർട്ടിക്ക് പ്രത്യേക പെർമിറ്റ് എടുക്കണം (പ്രത്യേക ലൈസൻസില്ലാത്ത വേദികൾക്ക്)
 ∙ പാർട്ടിയിൽ പങ്കെടുക്കുന്നവർ 21 വയസ്സിന് മുകളിൽ ഉള്ളവരായിരിക്കണം (നൈറ്റ് ക്ലബുകളിലോ ബാറുകളിലോ)
 ∙ ഗായകർ, അഭിനേതാക്കൾ, മറ്റേതെങ്കിലും കലാകാരന്മാർ ഉണ്ടെങ്കിൽ ഓരോരുത്തർക്കും എന്റർടെയ്നർ പെർമിറ്റ് എടുക്കണം
 ∙ എന്റർടെയ്നർ പെർമിറ്റ് കാലാവധി 7 ദിവസം മുതൽ 6 മാസം വരെ
 ∙ അംഗീകൃത സ്ഥാപനങ്ങൾ സംഘടിപ്പിച്ചാൽ മാത്രമേ സ്വകാര്യ പാർട്ടികൾക്ക് പ്രവേശന ടിക്കറ്റ് ഈടാക്കാവൂ.|
 ∙ വിവാഹങ്ങൾ, വിവാഹനിശ്ചയ ചടങ്ങുകൾ, അനുശോചന ചടങ്ങുകൾ എന്നിവയ്ക്ക് പെർമിറ്റ് ആവശ്യമില്ല
 ∙ സ്വകാര്യ പാർട്ടിയിൽ പ്രഭാഷകരുണ്ടെങ്കിൽ അവർക്ക് പ്രത്യേക പെർമിറ്റ് എടുക്കേണ്ടിവരും.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.