അബുദാബി: നഗരഭംഗിയും നിയമപരിപാലനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി, അനുമതിയില്ലാതെ അബുദാബിയിൽ പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിൽ കർശന നിയന്ത്രണവുമായി നഗരസഭയും ഗതാഗത വകുപ്പും മുന്നറിയിപ്പ് നൽകി.
പെർമിറ്റ് ഇല്ലാതെ പരസ്യബോർഡ് സ്ഥാപിച്ചാൽ ആദ്യഘട്ടത്തിൽ 2000 ദിർഹം പിഴ ഈടാക്കും. പെർമിറ്റ് പുതുക്കാതെ പരസ്യപ്രദർശനം തുടരുന്നവർക്കും ഇതേ തുകയാണ് പിഴ. നിയമലംഘനം ആവർത്തിക്കുന്ന പക്ഷം പിഴ 4000 ദിർഹമാകും. മൂന്നാം തവണ കുറ്റം പിടിക്കപ്പെട്ടാൽ പിഴ 8000 ദിർഹം വരെയാകും.
പെർമിറ്റ് ലഭിക്കുന്നതിനും പുതുക്കുന്നതിനും നിലവിലുള്ളതു റദ്ദാക്കുന്നതിനുമായി സർക്കാർ സേവന പ്ലാറ്റ്ഫോമായ താം (TAMM) വഴി അപേക്ഷിക്കേണ്ടതാണെന്നും അതിനൊപ്പം പരസ്യത്തിന്റെ ഉള്ളടക്കം, ബോർഡിന്റെ അളവും സുരക്ഷിത സ്ഥാപനം സംബന്ധിച്ച വിശദാംശങ്ങളും ഉൾപ്പെടെ സമർപ്പിക്കണമെന്നും അധികൃതർ അറിയിച്ചു.
കെട്ടിട ഉടമയുടെ സമ്മതപത്രം, ബോർഡ് സ്ഥാപിക്കുന്ന സ്ഥലത്തിന്റെ/കെട്ടിടത്തിന്റെ ചിത്രങ്ങൾ എന്നിവയും ആവശ്യമാണ്. സ്ഥാപണത്തിന് മുമ്പും ശേഷവും എടുത്ത ചിത്രങ്ങൾ ഉൾപ്പെടുത്തണം.
നഗരഭംഗിക്ക് ഭീഷണിയായ രീതിയിൽ കെട്ടിടങ്ങൾക്കു മുകളിലും മുൻഭാഗത്തും ബോർഡുകൾ സ്ഥാപിക്കരുതെന്നും പല വലുപ്പത്തിലുള്ള ബോർഡുകൾ നിരോധിതമാണെന്നും അറിയിച്ചു. ബോർഡിന്റെ ശുചിത്വം, സ്ഥാപിക്കുന്ന ഇടത്തിന്റെ തനിമ എന്നിവയും പെർമിറ്റ് നൽകുന്നതിന് മുൻപ് പരിശോധിക്കപ്പെടും.
എമിറേറ്റിലെ എല്ലാ മേഖലകളിലെയും പരസ്യബോർഡ് സ്ഥാപനം ഈ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണമെന്നാണു നഗരസഭയുടെ ഉറച്ച നിലപാട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.