Sports

അഫ്ഗാന്‍ ബോളര്‍മാര്‍ ഞെട്ടിച്ചെങ്കിലും വിജയം പാക്കിസ്ഥാനൊപ്പം ; ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറില്‍ ഇന്ത്യ പുറത്ത് ; ഫൈനലില്‍ പാകിസ്ഥാനും ശ്രീലങ്കയും

ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ച തോടെ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്ത്. അഫ്ഗാനും പുറത്തായി. ഫൈനലില്‍ പാകിസ്ഥാനും ശ്രീലങ്കയും ഏറ്റുമുട്ടും

ഷാര്‍ജ : ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചതോടെ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്ത്. അഫ്ഗാനും പുറത്തായി. ഫൈ നലില്‍ പാകിസ്ഥാനും ശ്രീലങ്കയും ഏറ്റു മുട്ടും.

പൊരുതിക്കളിച്ച അഫ്ഗാനെ ഒരു വിക്കറ്റിന് തോല്‍പ്പിച്ചാണ് പാകിസ്ഥാന്റെ ഫൈനല്‍ പ്രവേശം. 129 റണ്‍ ലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാന്‍ 19.2 ഓവറില്‍ ഒമ്പത് വിക്ക റ്റ് നഷ്ടത്തില്‍ ജയംനേടി.അവസാന ഓ വറില്‍ ഒരു വിക്കറ്റ് ശേഷിക്കെ 11 റണ്ണായിരുന്നു പാകിസ്ഥാന് ആവശ്യം. ഫസല്ലാഖ് -ഫറൂഖിയുടെ ആദ്യ ര ണ്ട് പന്തും സിക്‌സര്‍ പറത്തി നസീം ഷാ (4പന്തില്‍ 14) പാകിസ്ഥാന് ആവേശ ജയമൊരുക്കി. സ്‌കോര്‍: അ ഫ്ഗാന്‍ 6129, പാകിസ്ഥാന്‍ 9131 (19.2).

മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയ ഫാറൂഖിയും ഫരീദ് അഹമ്മദുമാണ് അഫ്ഗാന് വേണ്ടി പൊരുതിയത്. പാകി സ്ഥാന്‍ നിരയില്‍ 36 റണ്ണെടുത്ത ഷദാബ് ഖാന്‍ തിളങ്ങി. ഞായറാഴ്ചയാണ് ഫൈനല്‍.

ഇന്ന് അഫ്ഗാനെതിരെ
ഏഷ്യാകപ്പില്‍ നിന്ന് പുറത്തായ ഇന്ത്യ ആശ്വാസ ജയത്തിനായി ഇന്ന് സൂപ്പര്‍ ഫോറിലെഅവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ. ആദ്യകളിയില്‍ പാകിസ്ഥാ നോ ടും രണ്ടാമത്തെ മത്സര ത്തി ല്‍ ശ്രീലങ്കയോടും ഇന്ത്യ തോറ്റിരുന്നു. അഫ്ഗാന്‍ ലങ്കയോടും പാകിസ്ഥാനോടും തോറ്റുമടങ്ങി. ഗ്രൂപ്പ് ഘട്ടത്തില്‍ ലങ്കയെയും ബംഗ്ലാ ദേശി നെയും തോല്‍പ്പിച്ചിട്ടുണ്ട് അഫ്ഗാന്‍.

ഇന്ത്യന്‍ നിരയില്‍ പരിക്കേറ്റ പേസര്‍ ആവേശ് ഖാന്‍ പുറത്തായി. ടൂര്‍ണമെന്റിനിടെ പരിക്കേറ്റ് മട ങ്ങുന്ന രണ്ടാമത്തെ താരമാണ് ആവേശ്. ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും പരിക്കേറ്റ് പുറത്തായി രുന്നു. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടായേക്കും. ഋഷഭ് പന്ത്, ദീപക് ഹൂഡ എന്നിവരിലൊരാള്‍ക്കു പകരം ദിനേശ് കാര്‍ത്തിക് തിരിച്ചെത്താന്‍ സാധ്യത യുണ്ട്. ആവേശിനുപകരം പേസര്‍ ദീപക് ചഹാറും കളിച്ചേക്കും.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.