കാണ്ഡഹാര്‍ കൂടി പിടിച്ചെടുത്തതോടെ അഫ്ഗാനിസ്ഥാനിലെ 34 പ്രധാന പ്രദേശങ്ങളില്‍ 12 എണ്ണ വും താലിബാന്റെ കൈയിലായി. താലിബാന് രാജ്യത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും കൈവശം വെ യ്ക്കുകയും ആക്രമണം തുടരുകയുമാണ്
കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ വലിയ നഗരങ്ങളായ കാണ്ഡഹാറും ഹെറാത്തും താലിബാന് പിടി ച്ചെടുത്തു. താലിബാന് പിടിച്ചെടുക്കുന്ന പന്ത്ര ണ്ടാമത്തെ പ്രവിശ്യാ തലസ്ഥാനമാണ് കാണ്ഡഹാര്‍. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ താലിബാന് തന്നെയാണ് കാണ്ഡഹാര്‍ പിടിച്ചെടുത്ത തായി അറിയിച്ചത്. ഒരുമാസത്തിനകം താലിബാന് സേന കാബൂള്‍ വളയുമെന്നും മൂന്നുമാസത്തിനുള്ളി ല്‍ തലസ്ഥാനനഗരം പൂര്‍ണമായും പിടിച്ചെടുക്കുമെന്നുമുള്ള അമേരിക്കന്‍ ഇന്റലിജന്‍സ് മുന്നറി യിപ്പ് നല്‍കിയിരുന്നു
താലിബാന് ഗസ്നി നഗരം പിടിച്ചെടുത്തത് അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ നിന്നും രാജ്യ ത്തിന്റെ തെക്കന്‍ പ്രവിശ്യകളിലേക്കുള്ള ഹൈ വേ ബന്ധം നേരത്തെ ഇല്ലാതാക്കിയിരുന്നു. അഫ്ഗാ നിലെ ഹെറത്, ഗസ്നി പ്രദേശങ്ങള്‍ നേരത്തെ താലിബാന് പിടിച്ചെടുത്തിരുന്നു. കാണ്ഡഹാര്‍ കൂടി പിടിച്ചെടുത്തതോടെ അഫ്ഗാനിസ്ഥാനിലെ 34 പ്രധാന പ്രദേശങ്ങളില്‍ 12 എണ്ണവും താലിബാന്റെ കൈയിലായി. അഫ്ഗാനിലെ നിലവിലെ സംഘര്‍ഷാവസ്ഥക്കിടെ കാബൂള്‍ എംബസിയിലെ ജീവന ക്കാരെ കുറയ്ക്കാനുള്ള ശ്രമം അമേരിക്ക ആരംഭിച്ചു കഴിഞ്ഞു. പ്രദേശത്തേക്ക് 3000 സൈനികരെ അയച്ചിട്ടുണ്ട്.
താലിബാനില്‍ നിന്ന് കാബൂള്‍ നഗരത്തിന് നേരിട്ട് ഇതുവരെ ആക്രമണഭീഷണി ഉണ്ടായിട്ടില്ല. എന്നാല്‍ അഫ്ഗാന് സര്‍ക്കാരിന് മറ്റിടങ്ങളില്‍ ഉണ്ടായ നഷ്ടങ്ങളും പോരാട്ടങ്ങളും യു.എസ്, നാറ്റോ സൈന്യം ആക്രമിക്കുകയും പുറത്താക്കുകയും ചെയ്തതിന് ഏകദേശം 20 വര്‍ഷത്തിനു ശേഷം ഉയിര്‍ത്തെഴുന്നേറ്റ താലിബാന്റെ പിടി കൂടുതല്‍ ശക്തമായി. താലിബാന് ഇപ്പോള്‍ രാജ്യത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും കൈവശം വെയ്ക്കുകയും ആക്രമണം തുടരുകയുമാണ്.
അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ ഉടന്‍ മടങ്ങിയെത്തണമെന്ന് കേന്ദ്രസര്‍ക്കാരും നേര ത്തെ അറിയിച്ചിരുന്നു. പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലേക്ക് പുറപ്പെടാനാണ് സര്‍ക്കാര്‍ നിര്‍ദേശം. താലിബാന് ആക്രമണം നടക്കുന്ന മാസര്‍ ഐ ഷരീഫില്‍ ഇന്ത്യക്കാര്‍ ഉണ്ടെങ്കില്‍ ഉടന്‍ ഡല്‍ഹിയി ലേക്ക് മടങ്ങിയെത്താനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. താലിബാന് അഫ്ഗാ ന് സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.