അഫ്ഗാനില്‍ തടവിലായിരുന്ന 5000 ത്തോളം ഐഎസ് ഭീകരരെ താലിബാന്‍ മോചിപ്പിച്ചു എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നിമിഷ ഫാത്തിമ ഉള്‍പ്പെടെ എട്ട് മലയാളികളെ മോചിതരാക്കി എന്ന സൂചനയാണ് ഇന്റലിജന്‍സിന് ലഭിച്ചത്
തിരുവനന്തപുരം : ഐഎസ്സില്‍ ചേര്‍ന്ന് അഫ്ഗാനിസ്ഥാനിലേക്ക് പോയ നിമിഷ ഫാത്തിമമോചി തയായതില്‍ സന്തോഷമുണ്ടെന്ന് അമ്മ ബിന്ദു. എന്നാല്‍ കുടുംബത്തിന് നിമിഷ ഫാത്തിമയെക്കു റിച്ച് ഒരു വിവരവും ഈ നിമിഷം വരെ ലഭിച്ചിട്ടില്ലെന്ന് അമ്മ പറഞ്ഞു. മകളെ എത്രയും വേഗം തിരി കെ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാണ് ബിന്ദുവിന്റെ ആവശ്യം.
അഫ്ഗാനില്‍ തടവിലായിരുന്ന 5000 ത്തോളം ഐഎസ് ഭീകരരെ താലിബാന്‍ മോചിപ്പിച്ചു എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നിമിഷ ഫാത്തിമ ഉള്‍പ്പെടെ എട്ട് മലയാളികളെ മോചിതരാക്കി എന്ന സൂചനയാണ് ഇന്റലിജന്‍സിന് ലഭിച്ചത്. ഇതിന് പിന്നാലെയാണ് ബിന്ദുവിന്റെ പ്രതികരണം. നിമിഷയെ പാര്‍പ്പിച്ച അഫ്ഗാനിലെ കാബൂളിലുള്ള ജയില്‍ താലിബാന്‍ തകര്‍ത്തിരുന്നു. നിമിഷ എവിടെയെന്ന കാര്യത്തില്‍ ഇതുവരെയും ആര്‍ ക്കും ഒരു വ്യക്തതയും ഇല്ല. പുള്‍-എ-ചര്‍ക്കി എന്ന കാബൂള്‍ ജയിലിലായിരുന്നു നിമിഷ ഫാത്തിമ ഉണ്ടായിരുന്നതെന്നാണ് സൂചന. ഇവിടെ അയ്യായിര ത്തോളം തടവുകാരാണ് ഉണ്ടായിരുന്നത്. അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ ജയിലാണിത്. അല്‍ ഖ്വെയ്ദ തീവ്രവാദികളടക്കം ആയിരക്കണക്കിന് പേരെയാണ് ഞായറാഴ്ച നടത്തിയ ആക്രമണ ത്തില്‍ താലിബാന്‍ കാബൂള്‍ ജയിലില്‍ നിന്ന് മോചിപ്പിച്ചത്.
ഐഎസില്‍ ചേരാന്‍ 2016 ലാണ് ഭര്‍ത്താവ് ബെക്സിനോടൊപ്പം നിമിഷ ഫാത്തിമ നാടുവിട്ടത്. തുടര്‍ ന്ന് നടത്തിയ ഭീകരാക്രമണത്തില്‍ ബെക്സ് കൊല്ലപ്പെട്ടതോടെ നിമിഷ ഉള്‍പ്പെടെയുള്ള വിധവകള്‍ അഫ്ഗാനില്‍ കീഴടങ്ങുകയായിരുന്നു. അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരെ തിരികെ നല്‍ കാമെന്ന് പ്രസിഡന്റ് അഷ്റഫ് ഗാനി വ്യക്തമാക്കിയെങ്കിലും രാജ്യം അത് അംഗീകരിച്ചില്ല. രാജ്യസു രക്ഷ കണക്കിലെടുത്താണ് ഇവരെ തിരികെ കൊണ്ടുവരേണ്ട എന്ന നിലപാട് ഇന്ത്യ സ്വീകരിച്ചത്.
ഇത് ചോദ്യം ചെയ്ത് നിമിഷയുടെ അമ്മ ബിന്ദു ഹര്‍ജി നല്‍കുകയുമുണ്ടായി. മകളെയും ചെറുമകള്‍ ഉമ്മു കുല്‍സുവിനെയും നാട്ടിലെത്തിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍ക ണമെന്നും കുഞ്ഞിന്റെ സംരക്ഷണം തനിക്കു വിട്ടുകിട്ടണം എന്നുമായിരുന്നു ബിന്ദുവിന്റെ ആവ ശ്യം.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.