ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കിയ കനത്ത പേമാരിയെ തുടര്‍ന്ന് റോഡുകളും മറ്റും ചിലയിടങ്ങളില്‍ തകര്‍ന്നിരുന്നു
ദുബായ് : യുഎഇയിലെ വടക്കന്‍ എമിറേറ്റുകളില്‍ കഴിഞ്ഞ കുറച്ചു ദിവസമായി തുടര്‍ന്നു വന്ന കനത്ത മഴ ശമിച്ചു. ഫ്യുജെയ്‌റ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറിയ നിലയിലായിരുന്നു.
മഴയെത്തുടര്‍ന്നുണ്ടായ കെടുതികളില്‍ ഏഴു പേര്‍ മരണമടഞ്ഞിരുന്നു. ഇതില്‍ അഞ്ചു പേര്‍ പാക് പൗരന്‍മാരാണ്.
തകര്‍ന്ന റോഡുകളില്‍ ഭൂരിഭാഗവും ഗതാഗതയോഗ്യമാക്കി. അപ്രതീക്ഷിത പേമാരിമൂലം ജനവീവിതം ദുസ്സഹമായെങ്കിലും മന്ത്രാലയങ്ങളുടെ ഏകോപനമൂലവും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെയും സന്നദ്ധ പ്രവര്‍ത്തകരുടേയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായി സാധാരണ നിലയിലേക്ക് യുഎഇ മടങ്ങിയെത്തിയെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോ അലി സലിം അല്‍ തുനൈജി പറഞ്ഞു.
പോലീസ്, ആംബൂലന്‍സ്, സിവില്‍ ഡിഫന്‍സ് ദുരന്ത നിവാരണ സംഘം തുടങ്ങിയ ഏജന്‍സികളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനമാണ് സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായത്തോടെ യുഎഇയെ സാധാരണ നിലയിലേക്ക് മടക്കി എത്തിച്ചതെന്ന് ബ്രിഗേഡിയര്‍ ഡോ അലി സലിം പറഞ്ഞു. .
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.