Breaking News

അപകടകാരിയായ ബാക്ടീരിയയുടെ സാന്നിധ്യം; പെപ്പറോണി ബീഫിന് യുഎഇയില്‍ നിരോധനം; മുന്നറിയിപ്പുമായി സൗദിയും

ദുബായ്: ആരോഗ്യത്തിന് ഹാനികരമായ ‘ലിസ്റ്റീരിയ മോണോസൈറ്റോജീന്‍സ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് പെപ്പറോണി ബീഫ് രാജ്യത്തെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് പിന്‍വലിക്കാന്‍ യുഎഇ ഉത്തരവിട്ടു. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘ലബോറട്ടറി പരിശോധനകള്‍ പൂര്‍ത്തിയാക്കി വിശദാംശങ്ങള്‍ പരിശോധിക്കുന്നതു വരെ യുഎഇ വിപണികളില്‍ നിന്ന് ഉല്‍പ്പന്നം മുന്‍കരുതലായി പിന്‍വലിക്കാനുള്ള തീരുമാനത്തിൻ്റെ ഭാഗമായാണ് നടപടി.
ഭക്ഷണം സംസ്‌കരിക്കുമ്പോഴോ തയ്യാറാക്കുമ്പോഴോ പായ്ക്ക് ചെയ്യുമ്പോഴോ പകരുന്ന ബാക്ടീരിയ ലിസ്റ്റീരിയ ഭക്ഷണം കഴിക്കുന്നവരില്‍ അണുബാധയ്ക്ക് കാരണമാകും എന്നതിനാലാണ് തീരുമാനം. ഗര്‍ഭിണികള്‍, 65 വയസ്സിനു മുകളിലുള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ തുടങ്ങിയവരില്‍ ഈ ബാക്ടീരിയ ഗുരുതരമായ ആരോഗ്യ സങ്കീര്‍ണതകള്‍ക്ക് കരാണമാവുമെന്നും അധികൃതര്‍ അറിയിച്ചു.
ഈ ബീഫ് ഉല്‍പ്പന്നം കഴിക്കുന്നതിനെതിരെ സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2025 മാര്‍ച്ച് എക്‌സ്പയറി തീയിതിയുള്ള 250 ഗ്രാം പാക്കേജ് ഉല്‍പ്പന്നങ്ങളിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. ലബോറട്ടറി പരിശോധനയില്‍ ഇവ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉല്‍പ്പന്നം ഉടനടി നശിപ്പിക്കാനും അതിൻ്റെ ഉപഭോഗം ഒഴിവാക്കാനും സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
ബാക്ടീരിയ അടങ്ങിയ ഉല്‍പ്പന്നം വിപണിയില്‍ നിന്ന് നീക്കം ചെയ്യാന്‍ സൗദി അധികൃതര്‍ ഇതിനകം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഈ ബീഫ് ഇറക്കുമതി ചെയ്യുന്ന കമ്പനിക്കെതിരെ നിയന്ത്രണ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അതോറിറ്റി അറിയിച്ചു.സൗദിയില്‍ ഭക്ഷ്യ സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചാല്‍ 10 വര്‍ഷം വരെ തടവോ 10 ദശലക്ഷം റിയാല്‍ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ എന്‍ഫോഴ്സ്മെന്റ് നടപടികള്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം 19999 എന്ന ഹെല്‍പ്പ്ലൈന്‍ നമ്പറില്‍ അറിയിക്കണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.
ഇത്തരം കേസുകളില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനും ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ ഇതുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്തുന്നതിനും റാപ്പിഡ് അലേര്‍ട്ട് സിസ്റ്റം ഉപയോഗിക്കുന്നുണ്ട്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.