റിയാദ്: പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ സന്ദർശനത്തിനിടെ ദേശീയ സുരക്ഷയിൽ അന്താരാഷ്ട്ര പങ്കാളിത്തം ശക്തിപ്പെടുത്താൻ സൗദി രണ്ട് അമേരിക്കൻ കമ്പനികളുമായി കരാറിൽ ഒപ്പുവെച്ചു. ചൊവ്വാഴ്ച വൈകീട്ട് ട്രംപിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും സംയുക്ത അധ്യക്ഷതയിൽ റിയാദിൽ നടന്ന സൗദി-യു.എസ് ഇൻവെസ്റ്റ്മെൻറ് ഫോറം സമ്മേളനത്തോട് അനുബന്ധിച്ചാണ് ഇതെന്ന് സൗദി നാഷനൽ സെക്യൂരിറ്റി സർവിസസ് കമ്പനി വെളിപ്പെടുത്തി.
അന്താരാഷ്ട്ര കമ്പനിയായ ‘ലീഡോസു’മായി ഒപ്പുവെച്ച 350 ദശലക്ഷം ഡോളറിന്റെ സഹകരണ കരാറാണ് ഒന്ന്. രാജ്യത്തിന്റെ സുരക്ഷാശേഷിയെ ശക്തിപ്പെടുത്തുകയും നൂതന സാങ്കേതിക പരിഹാരങ്ങളുടെ വ്യാപ്തി വികസിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. രണ്ടാമത്തെ കരാറിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. അതേസമയം, സൗദിയുടെ നിക്ഷേപ ആകർഷണം ബൃഹത്തായ സാമ്പത്തിക അടിത്തറയുടെ സ്ഥിരതയാണെന്ന് നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹ് നിക്ഷേപ ഫോറത്തിൽ സംസാരിക്കവെ വ്യക്തമാക്കി. അടുത്ത നാല് വർഷത്തിനുള്ളിൽ അമേരിക്കയിൽ സൗദി 600 ദശലക്ഷം ഡോളർ നിക്ഷേപിക്കും. ഇതിലൂടെ അമേരിക്കയുമായുള്ള വാണിജ്യബന്ധം ശക്തിപ്പെടുത്തും. ‘വിഷൻ 2030’ വഴി സൗദിയിലെ നിക്ഷേപ അവസരങ്ങൾ വിവിധ മേഖലകളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിർമിതബുദ്ധി ഉൾപ്പെടെ എല്ലാ മേഖലകളിലും ‘വിഷൻ 2030’ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
ഫോറത്തിൽ പങ്കെടുത്ത അമേരിക്കൻ, സൗദി ബിസിനസ് പ്രതിനിധി സംഘത്തെ അൽഫാലിഹ് പ്രശംസിച്ചു. 90 വർഷത്തിലേറെ പഴക്കമുള്ള സൗദി-അമേരിക്കൻ ബന്ധം തുടരുന്നതിലൂടെ സഹകരണത്തിന്റെ പുതിയ ചക്രവാളങ്ങളിലേക്ക് മുന്നേറാനുള്ള ഇരുരാജ്യങ്ങളുടെയും, പ്രത്യേകിച്ച് സൗദി, അമേരിക്കൻ കമ്പനികളുടെയും പ്രതിബദ്ധതയാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണവും നിലവാരവും പ്രതിഫലിപ്പിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സൗദി-യു.എസ് സഖ്യം ഭാവിയിലേക്കുള്ള ഒരു പുതിയ കാഴ്ചപ്പാട് വാഗ്ദാനം ചെയ്യുന്നുവെന്ന് അമേരിക്കയിലെ സൗദി അംബാസഡർ അമീറ റീമ ബിൻത് ബന്ദർ പറഞ്ഞു. സൗദി നിക്ഷേപങ്ങൾ അമേരിക്കയിൽ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ആഗോള സമാധാനത്തിനും സുരക്ഷക്കും സമൃദ്ധിക്കും വേണ്ടിയുള്ള ഒരു നിർണായക നിമിഷമാണ് ട്രംപിന്റെ ഈ സന്ദർശനമെന്നും റീമ ചൂണ്ടിക്കാട്ടി. യു.എസ് പ്രസിഡൻറിന്റെ സന്ദർശനത്തിന്റെ ഭാഗമായി റിയാദിലെ കിങ് അബ്ദുൽ അസീസ് ഇൻറർനാഷനൽ കോൺഫറൻസ് സെൻററിലാണ് സൗദി-യു.എസ് നിക്ഷേപ സമ്മേളനം നടന്നത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.