Home

അന്താരാഷ്ട്ര ടെലിമെഡിസിന്‍ സമ്മേളനം കൊച്ചി അമൃതയില്‍

ടെലിമെഡിസിന്‍ സൊസൈറ്റി ഓഫ് ഇന്ത്യയും (ടിഎസ്ഐ) കേരള ഘടകവും സംയു ക്തമായി സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ടെലിമെഡിസിന്‍ സമ്മേള നത്തിന്റെ പ തിനെട്ടാം പതിപ്പായ ടെലിമെഡിക്കോണ്‍ നവംബര്‍ 10 മുതല്‍ 12 വരെ കൊച്ചി അമൃത ആശുപത്രിയില്‍ നടക്കും

കൊച്ചി: ടെലിമെഡിസിന്‍ സൊസൈറ്റി ഓഫ് ഇന്ത്യയും (ടിഎസ്ഐ) കേരള ഘടകവും സംയു ക്തമായി സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ടെലിമെഡിസിന്‍ സമ്മേളനത്തിന്റെ പതിനെട്ടാം പതിപ്പായ ടെലിമെഡിക്കോണ്‍ നവംബര്‍ 10 മുതല്‍ 12 വരെ കൊച്ചി അമൃത ആശുപത്രിയില്‍ നടക്കും.

ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ.് സോമനാഥ് ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയാകും. കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍, കേരള ഐ ടി സെക്രട്ടറി ഡോ.റീത്തന്‍ കേല്‍ക്കര്‍ എന്നിവരും പങ്കെടുക്കും.

ടെലിമെഡിസിന്‍, ടെലിഹെല്‍ത്ത്, ഇ ഹെല്‍ത്ത്, എം ഹെല്‍ത്ത്, ഡിജിറ്റല്‍ ആരോഗ്യം, സേവന ദാതാക്കള്‍, ആരോഗ്യ ഇന്‍ഷുറന്‍സ് ദാതാക്കള്‍, ഓണ്‍ലൈന്‍ ഫാര്‍മസി ശൃംഖലകള്‍, വ്യവസായി കള്‍, ഗവേഷണ വിദ്യാര്‍ത്ഥികള്‍, ശാസ്ത്രജ്ഞര്‍, മെഡിക്കല്‍, എഞ്ചിനീയറിംഗ് പങ്കാളികള്‍ എന്നി ങ്ങനെ ലോകമെമ്പാടും പ്രവര്‍ത്തിക്കുന്നവരുടെ വാര്‍ഷിക ആഗോള സമ്മേളനമാണ് ടെലിമെഡി ക്കോണ്‍ 2022.

”ടെലിമെഡിസിന്‍, ഡിജിറ്റല്‍ ഹെല്‍ത്ത് എന്നിവയിലൂടെ ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടു ത്തുക” എന്നതാണ് സമ്മേളനത്തിന്റെ മുദ്രാവാക്യം. ടെലിമെഡിസിന്‍ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കു ന്നതിനുള്ള ആശയങ്ങള്‍ സമാഹരിക്കുന്നതിനുള്ള പൊതുവേദി സമ്മേളനം മുന്നോട്ട് വയ്ക്കുമെന്ന് ടി.എസ്.ഐ കേരള ഘടകം പ്രസിഡന്റ് കൂടിയായ അമൃത ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് മെഡിക്കല്‍ ഡയറ ക്ടറും ടെലിമെഡിക്കോണ്‍ ചെയര്‍മാനുമായി ഡോ.പ്രേം നായര്‍ പറഞ്ഞു. ഹെല്‍ത്ത് കെയര്‍ റെഗു ലേറ്റര്‍മാര്‍, ഹെല്‍ത്ത് ഫണ്ടിംഗ് അതോറിറ്റികള്‍, സേവന ദാതാക്കള്‍, അന്താരാഷ്ട്ര വിദഗ്ധര്‍ എന്നി വരെ ഉള്‍പ്പെടുത്തി പ്ലാറ്റ്ഫോമുകള്‍ നിര്‍മ്മിക്കാന്‍ സമ്മേളനം ലക്ഷ്യമിടുന്നു.

ഉയര്‍ന്നുവരുന്ന ടെലിഹെല്‍ത്ത് മോഡലുകള്‍, ബ്രേക്ക് ത്രൂ സാങ്കേതികവിദ്യകള്‍, പുതിയ ടെലിഹെ ല്‍ത്ത് മോഡലുകള്‍, സംരംഭകത്വം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെ യ്യും. ടെലിമെഡിസിന്‍ ഉപ യോഗിക്കുന്ന രോഗികളുടെ എണ്ണത്തില്‍ പതിന്മടങ്ങ് വര്‍ദ്ധനവുണ്ടായതായി ഡോ.പ്രേം നായര്‍ പറഞ്ഞു. കോവിഡിന് ശേഷം കൂടുതല്‍ രോഗിക ള്‍ ടെലിമെഡിസിന്‍ സംവിധാനത്തെയാണ് ആശ്രയിക്കുന്നത്. നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ടെലിമെഡിസിന്‍ സൗകര്യം ജനപ്രി യമാക്കുന്നതിനെക്കുറിച്ച് സമ്മേ ളനം ചര്‍ച്ച ചെയ്യും. അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ആശു പത്രി സന്ദര്‍ശനങ്ങള്‍ നടത്തി ഏറ്റവും സൗകര്യപ്രദമായ രീതിയില്‍ ചികിത്സ നേടാന്‍ ടെലിമെ ഡിസിന്‍ സംവിധാനം രോഗികളെ പ്രാപ്തമാക്കുകയും സഹായിക്കുകയും ചെയ്യുമെന്ന് ഡോ. പ്രേം നായര്‍ പറഞ്ഞു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

4 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.