ആഭ്യന്തര യാത്രകള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചി രുന്നു. ഈ സാഹചര്യത്തിലാണ്, കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ഏകീകരിച്ചിരി ക്കുന്നത്
ന്യൂഡല്‍ഹി : ആഭ്യന്തരയാത്രകള്‍ക്ക് കോവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേ ന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര യാത്രകള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ മാനദണ്ഡങ്ങള്‍ നിശ്ചയി ച്ചിരുന്നു. ഈ സാഹചര്യത്തിലാണ്, കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ഏകീകരിച്ചിരിക്കു ന്നത്.
രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് പതിനഞ്ചുദിവസം കഴിഞ്ഞ് രോഗലക്ഷങ്ങളില്ലാത്തവര്‍ക്ക് ആ ഭ്യന്തരയാത്ര നടത്താന്‍ ആര്‍ടിപിസിആര്‍, റാപ്പി ഡ് ആന്റിജന്‍ ടെസ്റ്റുകള്‍ നിര്‍ബന്ധമാക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ പുതുക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.
അതേസമയം, ഇപ്രകാരം എത്തുന്ന യാത്രക്കാരുടെ ക്വാറന്റൈന്‍ ഉള്‍പ്പടെ കാര്യങ്ങളില്‍ സംസ്ഥാന ങ്ങള്‍ക്ക് തീരുമാനമെടുക്കാം. ആഭ്യന്തര വിമാനയാത്രികര്‍ക്ക് പിപിഇ കിറ്റ് ആവശ്യമില്ലെന്നും പുതി യ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. നിലവില്‍ മൂന്നുസീറ്റുകളുടെ നിരയില്‍ നടുവില്‍ ഇരിക്കുന്ന യാത്രക്കാരന്‍ പിപിഇ കിറ്റ് ധരിക്കണമെന്ന നിര്‍ദേശം ഉണ്ടായിരുന്നു.
കേരളത്തില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് കര്‍ണാടക, ഗോവ സംസ്ഥാനങ്ങള്‍ ആര്‍ടിപിസിആര്‍ പരിശോധനാഫലം വേണമെന്ന് ആവശ്യപ്പെട്ടി രുന്നു. എന്നാല്‍ അത്തരമൊരു നിബന്ധന മുന്നോ ട്ടുവെക്കരുതെന്നും ആഭ്യന്തര യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തരുതെന്നുമാണ് കേന്ദ്രം സംസ്ഥാ നങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.