സംസ്ഥാനത്ത് ബസ് സര്‍വ്വീസുകള്‍ പുനരാരംഭിച്ചതിനു സമാനമായി അന്തര്‍ ജില്ലാ ബോട്ട് സര്‍വ്വീസുകള്‍ 04.06.2020 മുതല്‍ പുനഃരാരംഭിക്കുന്നതാണെന്ന് ഗതാതഗ വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. വര്‍ദ്ധിപ്പിച്ച ബോട്ട് യാത്രാകൂലി കുറച്ച് പഴയ നിരക്ക് പുനഃസ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. എല്ലാ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കുന്നതാണ്. ബോട്ടില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കുന്നതല്ല.
സംസ്ഥാന ജലഗതാഗത വകുപ്പിന് ആകെ 54 ബോട്ടുകളും 5 റെസ്‌ക്യു ബോട്ടുകളുമാണ് ഉള്ളത്. ഇതില്‍ വൈക്കം-എറണാകുളും റൂട്ടില്‍ ഓടുന്ന ബോട്ട് 3 ജില്ലകളെ ബന്ധിപ്പിക്കുന്നതായതുകൊണ്ട് അത് ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നതല്ല. ആകെ 11 ബോട്ടുകള്‍ രണ്ട് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് അന്തര്‍ ജില്ലാ സര്‍വ്വീസുകള്‍ നടത്തുന്നതാണ്. ബാക്കി 42 ബോട്ടുകള്‍ ജില്ലയ്ക്ക് അകത്തു തന്നെ സര്‍വ്വീസ് നടത്തുന്നതാണ്. ലോക്ഡൗണിന് മുന്‍പ് ആകെ 748 സര്‍വ്വീസുകളാണ് നടത്തികൊണ്ടിരുന്നത്. എന്നാല്‍ യാത്രാസമയം രാവിലെ 5 മണി മുതല്‍ രാത്രി 9 മണി വരെ ആക്കി പരിമിതപ്പെടുത്തിയിട്ടുള്ളതിനാല്‍ സര്‍വ്വീസുകളില്‍ നേരത്തെ നടത്തിയിരുന്ന സര്‍വ്വീസുകളെക്കാള്‍ കുറവ് വരുന്നതാണ്.
അന്തര്‍ ജില്ലാ സര്‍വ്വീസുകളായി വൈക്കത്തു നിന്നും 4, മുഹമ്മ-കുമരകം-3, കോട്ടയം-ആലപ്പുഴ-3, കണ്ണൂര്‍-കാസര്‍കോഡ്- 1 എന്നിങ്ങനെ ബോട്ടുകള്‍ സര്‍വ്വീസ് നടത്തുന്നതാണ്.
യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതും സാനിറ്റൈസര്‍ ഉപയോഗിക്കേണ്ടതുമാണ്. ഹോട്ട് സ്‌പോട്ടുകള്‍, കണ്ടെയ്ന്‍മെന്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്യാന്‍ അനുവദിക്കുന്നതല്ല. എല്ലാ സുരക്ഷ നടപടികളും ഉറപ്പുവരുത്താന്‍ സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.