Home

അനുമതി ഇല്ലാതെ നടത്തിയ നിയമനം ചട്ടവിരുദ്ധം ; കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം ഹൈക്കോടതി റദ്ദാക്കി

കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം റദ്ദാക്കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് തീരുമാനം. ഗവര്‍ണറുടെ സത്യ വാങ്മൂ ലം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി

കൊച്ചി : കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം റദ്ദാക്കി. ഹൈ ക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് തീരുമാനം. ഗവര്‍ണറുടെ സത്യ വാങ്മൂലം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി. എതിര്‍കക്ഷികളായ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങള്‍ക്കു നോട്ടിസ് നല്‍കാനും കോടതി നിര്‍ദേശിച്ചിരുന്നു.

നിയമപ്രകാരം ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാനെയും അംഗങ്ങളെയും നോമിനേറ്റ് ചെയ്യേണ്ടതു ചാ ന്‍സലറാണെന്നും നിയമനം നടത്തേണ്ടതു സിന്‍ഡിക്കേറ്റാ ണെന്നുമാണ് ഗവര്‍ണര്‍ വിശദീകരിച്ചത്. വൈസ് ചാന്‍സലറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് മുന്‍പു ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീക രിച്ചിരുന്നതെന്നും നിലവി ലെ വൈസ് ചാന്‍സലറും മുന്‍പു ശുപാര്‍ശ നല്‍കിയിരുന്നെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

ചാന്‍സലറുടെ അധികാരം കവര്‍ന്നാണ് കണ്ണൂര്‍ സര്‍വകലാശാലയിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗ ങ്ങളുടെ നിയമനം നടത്തിയിരിക്കുന്നതെന്നും യോഗ്യതയില്ലാത്ത വരെ നിയമിച്ചെന്നും ചൂണ്ടിക്കാട്ടി സര്‍ വകലാശാലാ സെനറ്റ് അംഗം വി വിജയകുമാര്‍, അക്കാദമിക് കൗണ്‍സില്‍ അംഗം ഡോ.ഷിനോ പി ജോ സ് എന്നിവര്‍ നല്‍കിയ ഹര്‍ ജി സിംഗിള്‍ ബെഞ്ച് തള്ളിയതിനെ തുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ചില്‍ അ പ്പീല്‍ നല്‍കിയത്. നിയമനം സര്‍വകലാശാലാ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമല്ലെന്നു ചൂണ്ടി ക്കാട്ടിയാണ് ജനുവരിയില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. നിയമനം ചട്ടവിരുദ്ധമാ ണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്ത മാക്കിയിരുന്നു. സിന്‍ഡിക്കേറ്റ് നേരിട്ട് നിയമനം നടത്തുകയായിരുന്നുവെന്നും ഗവര്‍ണര്‍ കോടതിയെ അറിയിച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.