ആദ്യ തവണ പിടിക്കപ്പെട്ടാല്‍ 10,000 റിയാലും ആവര്‍ത്തിച്ചാല്‍ ഇരട്ടി തുകയും പിഴ ചുമത്തും. നാ ളെ മുതല്‍ മസ്ജിദുല്‍ ഹറമിലേക്കും ഹജ്ജുമായി ബന്ധപ്പെട്ട പരിസര പ്രദേശങ്ങളി ലേക്കുമുള്ള പ്രവേശനം പ്രത്യേക അനുമതിയുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി
അനുമതിയില്ലാതെ ഹജ്ജിനായി മക്കയില്‍ പ്രവേവശിക്കുന്നവര്‍ക്ക് പിടിക്കപ്പെട്ടാല്‍ കടുത്ത പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം. ആദ്യ തവണ പിടിക്കപ്പെട്ടാല്‍ 10,000 റിയാലും ആവര്‍ത്തിച്ചാ ല്‍ ഇരട്ടി തുകയും പിഴ ചുമത്തും. നാളെ മുതല്‍ മസ്ജിദുല്‍ ഹറമിലേക്കും ഹജ്ജുമായി ബന്ധ പ്പെ ട്ട പരിസര പ്രദേശങ്ങളിലേക്കുമുള്ള പ്രവേശനം പ്രത്യേക അനുമതിയുള്ളവര്‍ക്ക് മാത്രമായി പരിമി തപ്പെടുത്തി.
ഹജ്ജ് മന്ത്രാലയം നല്‍കുന്ന ഔദ്യോഗിക അനുമതി പത്രമില്ലാതെ ഹജ്ജിനെത്തുന്ന ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കെതിരെയാണ് കടുത്ത പിഴ ഉള്‍ പ്പെടയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുക. മക്ക യിലെ മസ്ജിദുല്‍ ഹറം പരിസരങ്ങള്‍ ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട മിന, മുസ്ദലിഫ, അ റഫ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനമാണ് അനുമതിയുള്ളവര്‍ക്ക് മാത്രമായി പരിമിത പ്പെ ടുത്തിയത്. നാളെ മുതല്‍ ദുല്‍ഹജ്ജ് 13 വരെയാണ് പ്രവേശന വിലക്ക്.
പ്രത്യേക അനുമതി പത്രമില്ലാതെ ഇവിടങ്ങളില്‍ നിന്ന് പിടിക്കപ്പെട്ടാല്‍ ആദ്യതവണ 10000 റിലായും ലംഘനം ആവര്‍ത്തിച്ചാല്‍ ഇരട്ടി തുകയും പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരം നിയമ ലംഘകരെ മക്കയിലെത്തിക്കുന്നതിന് സഹായം നല്‍കുന്നവരെയും പിടിക്ക പ്പെട്ടാ ല്‍ ശിക്ഷക്ക് വിധേയമാക്കും. ഒപ്പം അനുമതിയോട് കൂടി എത്തുന്ന തീര്‍ഥാടകര്‍ കോവിഡ് പ്രോട്ടോ കോള്‍ കൃത്യമായി പാലിച്ചിരിക്കണമെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. അല്ലാത്ത പക്ഷം രാജ്യത്തെ കോവിഡ് പ്രതിരോധ നിയമ ലംഘന പ്രകാരം ലഭിക്കാവുന്ന പിഴയും നടപടികളും നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.