Breaking News

അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചു; സൗദിയിൽ 5 മലയാളികളെ നാടുകടത്തി.

ദമാം : അധികൃതരുടെ മുന്‍കൂര്‍ അനുമതിയില്ലാതെ മതപരമായ പരിപാടി സംഘടിപ്പിച്ചതിന് 5 മലയാളികളെ സൗദി അറേബ്യയില്‍ നിന്നും നാടുകടത്തി. അനധികൃതമായി മതപരിപാടി സംഘടിപ്പിച്ചതിനെ തുടര്‍ന്ന് അഞ്ചു പേരെയും 2 മാസം മുന്‍പ് അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നതായി  സൗദിയിലെ സാമൂഹിക പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
ദമാമില്‍ നിന്നും സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്ത ഇവരെ റിമാന്‍ഡ് ചെയ്തു ജയിലിലടച്ചിരുന്നു. അധികൃതരുടെ അനുമതിയോ അംഗീകാരമോ ഇല്ലാത്ത പരിപാടിക്ക് നേതൃത്വം നല്‍കിയതിന് 4 പേരെയും പരിപാടി നടത്താന്‍ സ്ഥലം അനുവദിച്ചതിന് സ്ഥാപനത്തിലെ ജീവനക്കാരനേയുമാണ് അന്വേഷണ വിധേയമായി സുരക്ഷാവിഭാഗം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് 5 പേരെയും നാടുകടത്തല്‍ നടപടിക്ക് വിധേയമാക്കിയത്. അതേസമയം നാടുകടത്തപ്പെട്ടവരുടെ വിശദമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 
മത, രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് സൗദി അറേബ്യയില്‍ അനുമതി ലഭിക്കുകയില്ലെന്നും അത്തരം പരിപാടികള്‍ അനധികൃതമായി നടത്തുന്നവര്‍ക്കെതിരെ അധികൃതര്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ മലയാളി സമൂഹത്തിനിടയില്‍ സമഗ്രമായ ബോധവല്‍ക്കരണം നടത്തുന്നുണ്ട്. നിലവില്‍ കലാ, സാംസ്‌കാരിക, സാമൂഹിക പരിപാടികള്‍ക്ക് മാത്രമാണ് സൗദി സര്‍ക്കാര്‍ അനുമതി നല്‍കി വരുന്നത്. 
പൊതു പരിപാടികള്‍ നിയമ വിധേയമായി മാത്രമേ നടത്താവൂയെന്നും ഇക്കാര്യം സംഘാടകര്‍ ഉറപ്പാക്കണമെന്നും ഇവരുടെ മോചനത്തിനായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസി നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിച്ച ഇന്ത്യന്‍ എംബസി ജീവകാരുണ്യ പ്രവര്‍ത്തകന്‍ മണിക്കുട്ടന്‍ പത്മനാഭന്‍ ചൂണ്ടിക്കാട്ടി.  അധികൃതരുടെ നിര്‍ദേശങ്ങള്‍ അവഗണിച്ച് മത, രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആള്‍ക്കൂട്ട പരിപാടികള്‍ നടത്തുന്നതാണ് ഇത്തരത്തില്‍ ശിക്ഷാ നടപടികളിലേക്ക് എത്തിപ്പെടാന്‍ കാരണം. സര്‍ക്കാര്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റിയുടെ അനുമതിയോടു കൂടി മാത്രമേ പൊതു പരിപാടികള്‍, പ്രത്യേകിച്ചും ആള്‍കൂട്ട പരിപാടികള്‍ നടത്താവൂയെന്ന വലിയ സന്ദേശമാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് ദമാമിലെ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകനായ ഷാജി വയനാടും അഭിപ്രായപ്പെട്ടു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.