അനുപമയുടെ കുഞ്ഞിനെ തിരികെയെത്തിക്കുന്നത് സംബന്ധിച്ച് ഉത്തരവ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി(സിഡബ്ല്യുസി)ശിശുക്ഷേമ സമിതിക്ക് കൈമാറി
തിരുവനന്തപുരം:പേരൂര്‍ക്കടയില്‍ അമ്മ അറിയാതെ ദത്ത് നല്‍കിയ അനുപമയുടെ കുഞ്ഞിനെ തിരി കെയെത്തിക്കും.ഇത് സംബന്ധിച്ച് ഉത്തരവ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യുസി) ശിശുക്ഷേ മ സമിതിക്ക് കൈമാറി. ഇന്ന് രാവിലെ 11ന് ഉത്തരവ് കുഞ്ഞിന്റെ അമ്മ അനുപമക്ക് കൈമാറും. അഞ്ച് ദിവസത്തനിള്ളില്‍ കുഞ്ഞിനെ ആന്ധ്രാപ്രദേശില്‍ നിന്ന് തിരികെയെത്തിക്കണമെന്നാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശം.
കേരളത്തിലെത്തിച്ച ശേഷം ഡിഎന്‍എ പരിശോധന നടത്തും. സിഡബ്ളിയുസിയുടെ ഉത്തരവ് പരി ശോധിച്ച ശേഷം തുടള്‍ നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീ ഷനും വ്യക്തമാക്കി.കുഞ്ഞിനെ തിരികെ ലഭിക്കാന്‍ ശിശു ക്ഷേമ സമിതി ഓഫീസിന് മുന്നില്‍ അനുപമ സമരം നടത്തിവരികയായിരുന്നു.
കുട്ടിയെ കൊണ്ടുവരുന്നതില്‍ സന്തോഷമുണ്ടെന്ന് അനുപമ പറഞ്ഞു. സിഡബ്ല്യുസി ഉത്തരവിന്റെ പ ശ്ചാത്തലത്തില്‍ സമരം നിര്‍ത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെ ന്നും അനുപമ വ്യക്തമാക്കി. ശി ശുക്ഷേമ സമിതിയെ ഏല്‍പ്പിച്ച കുഞ്ഞിനെ മാതാപിതാക്കളുടെ സമ്മതമില്ലാതെ ദത്ത് നല്‍കിയെന്നാണ് കേസ്.
അതേസമയം, അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തന്റെ സമ്മതമില്ലാതെ വ്യാജ രേഖകളുണ്ടാക്കി കുഞ്ഞിനെ ദത്തു നല്‍കിയെന്നാണ് അനുപമ അച്ഛനെ തിരെ നല്‍കിയിരിക്കുന്ന കേസ്. കേസില്‍ അനുപമയുടെ അമ്മ ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ക്ക് നേര ത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചിരു ന്നു.കേസന്വേഷണം അടുത്ത ഘട്ടത്തിലേക്കു കടക്കുന്നതിനിടെയാണ് ജയചന്ദ്രന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.