Breaking News

നേതൃമാറ്റത്തിന്റെ അനിവാര്യത നേതാക്കള്‍ തിരിച്ചറിയണം ; കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ലീഗ് മുഖപത്രം

ലീഗ് മുഖപത്രം ചന്ദ്രികയില്‍ ‘അനിശ്ചിതത്വത്തിന്റെ വില’ എന്ന തലക്കെട്ടിലെഴുതി മുഖ പ്രസം ഗത്തിന്റെ ദേശീയ തലത്തിലും സംസ്ഥാന തല ത്തിലും കോണ്‍ഗ്രസ് നേരിടുന്ന സംഘടനാ ദൗ ര്‍ബല്യങ്ങളെ വിമര്‍ശിക്കുന്നു. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് യുവാക്കളെ കൊണ്ടുവര ണമെന്ന് മുഖപ്രസംഗത്തില്‍ ചന്ദ്രിക ആവശ്യപ്പെടുന്നു

 

കോഴിക്കോട് : പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ വൈകുന്ന തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ലീഗ് മുഖപത്രം ചന്ദ്രിക. ‘അനിശ്ചിത ത്വത്തിന്റെ വില’ എന്ന തലക്കെട്ടിലെഴുതി മുഖപ്രസംഗത്തിന്റെ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കോണ്‍ഗ്രസ് നേരിടുന്ന സംഘടനാ ദൗര്‍ബല്യങ്ങളെ വിമര്‍ശിക്കുന്നു. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് യുവാക്കളെ കൊണ്ടുവര ണമെന്ന് മുഖപ്രസംഗത്തില്‍ ചന്ദ്രിക ആവശ്യ പ്പെടുന്നു.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കാര്യമായ നേട്ടമുണ്ടാക്കാ ന്‍ കഴിഞ്ഞില്ലെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തു ന്നു. ബംഗാളില്‍ ഇടതുപക്ഷവുമായി ചേര്‍ന്ന് മത്സ രിച്ചിട്ട് പോലും ഒരു സീറ്റ് മാത്രമാണ് നേടാനായത്. അസമില്‍ 24 സീറ്റുകള്‍ നേടിയെങ്കിലും ഭര ണം നേടാനായില്ല. പുതുച്ചേരില്‍ ഭരണം നഷ്ടമായി. കേരളത്തില്‍ ഒരു സീറ്റ് കുറയുകയാണ് ചെയ്തത്. ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഇടതു പക്ഷത്തിന് ഭരണത്തുടര്‍ച്ചയുണ്ടായി. സംഘടനാ ദൗര്‍ ബല്യങ്ങള്‍ പരിഹരിക്കാന്‍ ദേശീയ നേതൃത്വം നടപടികളെടുത്തുവെന്ന് വാര്‍ത്തകളുണ്ടായെങ്കി ലും അതിന്റെ ഫലം കാണാന്‍ കഴിയുന്നില്ല. ദേശീയ നേതൃത്വത്തില്‍ നേതാക്കള്‍ പരസ്യമായി ഗ്രൂപ്പ് തിരിഞ്ഞ് രംഗത്ത് വരുന്ന അവസ്ഥയാ ണെന്നും മുഖപ്രസംഗം പറയുന്നു.

നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ പ്രതിപക്ഷ നേതാവിനെ ഉടന്‍ തീരുമാനിക്കണം. നേ തൃമാറ്റത്തിന്റെ അനിവാര്യത കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ചറിയണം. കോണ്‍ഗ്രസിന്റെ താഴേ ത്തട്ടില്‍ തുറന്ന ആശയവിനിമയം ഉണ്ടാവണം. സംഘടനാ തലത്തില്‍ പുതുനിരയെ കൊണ്ടു വരേണ്ടത് അനിവാര്യമാണ്.കോണ്‍?ഗ്രസ് ദേശീയ നേതാവ് മോദിയെ പ്രശംസിച്ചത് പ്രതിപക്ഷ ധര്‍മമല്ല. മുതിര്‍ന്ന കോണ്‍?ഗ്രസ് നേതാക്കള്‍ അഭിപ്രായ ഭിന്നതകള്‍ പരസ്യമാക്കുന്നു. ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതില്‍ അനിശ്ചിതത്വം നന്നല്ല. കേരളത്തില്‍ പ്രതിപക്ഷത്തിന് മുന്നില്‍ ഇനിയുള്ളത് ഭ?ഗീരഥശ്രമം. ജനങ്ങളിലേക്ക് കൂടുതലിറങ്ങി തിരിച്ചടിയെ അതി ജീവി ക്കണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു

മുഖപ്രസംഗത്തിന്റെ പൂര്‍ണരൂപം:

അനിശ്ചിതത്വത്തിന്റെ വില അഞ്ചു സംസ്ഥാന നിയമസഭകളിലേക്ക് ഇക്കഴിഞ്ഞ മാര്‍ച്ചിനും ഏപ്രിലിനുമിടയില്‍ നടന്ന തെരഞ്ഞെടുപ്പ് രാജ്യം ഭരിക്കുന്ന ബി.ജെ.പിയുടെ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു. അസമില്‍ ഭരണത്തുടര്‍ച്ചയുണ്ടായെങ്കിലും കേരളം, തമിഴ്നാട്, പശ്ചിമ ബം ഗാള്‍ സംസ്ഥാനങ്ങളില്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്ന് മാത്രമല്ല, കേരളത്തില്‍ ആകെയുണ്ടായിരുന്ന സീറ്റും നഷ്ട മാ യി. എന്നാല്‍ രാജ്യത്തെ മുഖ്യപ്രതി പക്ഷകക്ഷിയായ കോണ്‍ഗ്രസിനും ഇതോടൊപ്പം തിരിച്ചടി നേരിട്ടതായാണ് ഫലങ്ങള്‍ വ്യക്തമാ ക്കുന്നത്. പ്രാദേശിക കക്ഷികള്‍ക്കായിരുന്നു നേട്ടം. പശ്ചിമബംഗാളില്‍ ഇടതുക ക്ഷികളുമായി ചേര്‍ന്ന് മല്‍സരിച്ചിട്ടു പോലും ഒരു സീറ്റിലപ്പുറം നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. അസമില്‍ 24 സീറ്റുകള്‍ വര്‍ധിച്ചിട്ടും ഭരണം തിരിച്ചുപിടിക്കാനായില്ല. പുതുച്ചേരിയില്‍ ഭരണം നഷ്ടമായി.

കേരളത്തില്‍ കോണ്‍ഗ്രസിന് നിലവിലെ സീറ്റുകളില്‍ ഒരെണ്ണം കുറഞ്ഞു. പാര്‍ട്ടി ഉള്‍പെടുന്ന ഐക്യജനാധിപത്യമുന്നണിയുടെ 47 സീറ്റുകള്‍ 41 ലേക്ക് ചുരുങ്ങി. കേരളകോണ്‍ഗ്രസ് (എം) വിട്ടുപോയതും മുസ്ലിംലീഗിന്റെ സീറ്റുകള്‍ മൂന്നെണ്ണം കുറഞ്ഞതും 0.66 ശതമാനം വോട്ടുകള്‍ അധികം കൂടിയിട്ടും മുന്നണിയുടെ തിരിച്ചുവരവിനെ തുണച്ചില്ല. ഇരുമുന്നണികളെയും മാറിമാറി ഭരിച്ചിരുന്ന കേരളത്തില്‍ മൂന്നുപതിറ്റാണ്ടിനുശേഷം ഇടതുമുന്നണിക്ക് അധികാരത്തില്‍ തുടരാനായി.

ഈ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ ദേശീയതലത്തിലുള്ള തിരിച്ചുവരവിന് വിലങ്ങു തടി കളെന്തൊക്കെയാണെന്ന് പരിശോധിക്കാനും ആവശ്യ മായ തിരുത്തലുകള്‍ വരുത്തുന്നതിനും പാര്‍ട്ടി ദേശീയ നേതൃത്വം നടപടികളെടുത്തതായാണ് വാര്‍ത്തകള്‍. വരാനിരിക്കുന്ന ഏതാനും സംസ്ഥാന ങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പുകളും 2024ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെ രഞ്ഞെടുപ്പും ഇതിന്റെ അനിവാര്യത വ്യക്തമാക്കുന്നുണ്ട്. ഏറെ നാളായി കോണ്‍ഗ്രസിനകത്ത് മുതിര്‍ന്ന നേതാക്കള്‍ പരസ്പരം അഭിപ്രായഭിന്നത തുറന്നുപ്രകടിപ്പിച്ചുതുടങ്ങിയിട്ട്.

നേതൃത്വത്തിനെതിരെ 23 മുതിര്‍ന്ന നേതാക്കളുള്‍പ്പെട്ട പ്രത്യേക ഗ്രൂപ്പ് പരസ്യമായി രംഗത്തുവന്നു. ഇവരില്‍ മുന്‍ കേന്ദ്രമന്ത്രിമാരും രാജ്യസഭാംഗ ങ്ങളുമായിരുന്ന ഗുലാം നബി ആസാദും അഡ്വ. കപില്‍ സിബലും ഉള്‍പ്പെടുന്നു. പാര്‍ലമെന്റില്‍ വിടവാങ്ങല്‍ പ്രസംഗം നടത്തവെ പ്രധാനമന്ത്രി മോദിയെ ഗുലാംനബി ആസാദ് പ്രകീര്‍ത്തിച്ചത് ഏറെ കൗതുകമായിരുന്നു. പ്രതിപക്ഷത്തെ പ്രധാ നകക്ഷിയുടെ മുതിര്‍ന്ന നേതാവ് തന്നെ ഇത്തര ത്തില്‍ എതിര്‍ രാഷ്ട്രീ യകക്ഷിയുടെ നേതാവും പ്രധാനമന്ത്രിയുമായ വ്യക്തിയെക്കുറിച്ച് ഭരണവിരുദ്ധവികാരം കത്തിനില്‍ക്കുമ്പോള്‍ പരസ്യമായി പ്രശംസിച്ചത് പ്രതി പക്ഷ ധര്‍മത്തിനും ജനാധിപത്യത്തിനും തീര്‍ത്തും നിരക്കുന്നതായില്ല. പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധ പ്പെട്ട അനിശ്ചിത ത്വം തുടരുന്നതും പാര്‍ട്ടിക്കും പ്രതിപക്ഷത്തിനും പ്രേയോജനകരമല്ലെന്നും പ്രത്യേകിച്ച് പറയേണ്ടതില്ല.

ഇന്ത്യയുടെ നാലു പതിറ്റാണ്ടത്തെ ഭരണം കയ്യിലേന്തിയ കക്ഷിയെന്നതിലുപരി രാജ്യത്തെ എല്ലാ പ്രദേശത്തും സര്‍വവിഭാഗം ജനങ്ങളിലും സ്വാധീ നമുള്ള പ്രസ്ഥാനമാണ് സ്വാതന്ത്ര്യ സമ രത്തിന് നേതൃത്വംനല്‍കിയ ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസ്. വിവിധ ജാതിമത വിഭാഗങ്ങളെ ഒരു മാലയി ലെ മുത്തുമണികളെ പോലെ കാത്തു സംരക്ഷിക്കുന്ന സംഘടനയും കോണ്‍ഗ്രസ്പോലെ ഇന്നും വേറെയില്ല. അതുകൊണ്ട് കോണ്‍ഗ്രസിന്റെ നിലനില്‍പും ഉയര്‍ച്ചയുമാണ് മഹാഭൂരിപക്ഷം ജനങ്ങളും കാംക്ഷിക്കുന്നത്.

രാജ്യത്തെ വര്‍ഗീയതയിലേക്കും ഭിന്നിപ്പിലേക്കും വലിച്ചിഴച്ചുകൊണ്ടുപോയി ഭരണഘടനതകര്‍ത്ത് ഏകമതാത്മക രാഷ്ട്രം സൃഷ്ടിക്കാനുള്ള പണിപ്പുര യിലിരിക്കുന്ന ആര്‍.എസ്.എസ്സിന്റെയും ബി.ജെ. പിയുടെയും കരങ്ങളില്‍നിന്ന് രാജ്യത്തെയും ജനങ്ങളെയും രക്ഷിച്ചെടുക്കേണ്ട നിര്‍ണായക ഘട്ട മാണിതെന്ന് മനസ്സിലാക്കിയവര്‍ അതിനനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കണം.

പഞ്ചാബിലും ഛത്തീസ്ഗഡിലും മാത്രമായി കോണ്‍ഗ്രസിന് ഭരണം നിലനിര്‍ത്താനായത് മതതേര വിശ്വാസികളെ സംബന്ധിച്ചിടത്തോളം ചെറിയ അലോസരമല്ല ഉണ്ടാക്കിയിട്ടുള്ളത്. കേരളത്തിന്റെ പ്രതീക്ഷകളും ഇത്തരത്തിലായേക്കുമോയെന്ന ആധിയിലാണിന്ന് മതേതര ജനത. പിണറായി വിജ യന്‍ സര്‍ക്കാരിന്റെ സ്വര്‍ണക്കടത്തുള്‍പ്പെടെയുള്ള അന്താരാഷ്ട്ര ബന്ധമുള്ള കോടികളുടെ അഴിമ തിയും കൂട്ടബന്ധു-പാര്‍ട്ടിനിയമനവും പൊ ലീസ് ഭരണത്തിലെയും മറ്റും വീഴ്ചകളും തുറന്നുകാട്ടു ന്നതില്‍ പ്രതിപക്ഷം അഭൂതപൂര്‍വമായ ആര്‍ജവമാണ് പ്രകടിപ്പിച്ചതെന്നതില്‍ ആര്‍ക്കും സംശ യമുണ്ടാകില്ല.

എന്നാല്‍ കോണ്‍ഗ്രസ് മുക്തഭാരതമെന്ന ബി.ജെ.പിയുടെ ലക്ഷ്യത്തിനായി അവരുമായി സി.പി. എം രഹസ്യസന്ധി ഉണ്ടാക്കുകയും വോട്ടുകള്‍ മറിച്ചുകൊടുക്കുകയും ചെയ്തത് പ്രതീ ക്ഷി ക്കാത്ത രീതിയിലുള്ള ഫലമാണ് സംസ്ഥാനത്തുണ്ടാക്കിയത്. 90ഓളം മണ്ഡലങ്ങളില്‍ ബി.ജെ.പി വോ ട്ടു കള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് മറിച്ചുനല്‍കിയതുവഴി 16 ശതമാനത്തി നടുത്തു ണ്ടായി രുന്ന എന്‍.ഡി.എയുടെ വോട്ട് ശതമാനം 12.4 ശതമാനത്തിലേക്ക് താഴ്ന്നു. ബി.ജെ.പിയുടേത് 10.3ലേക്കും.

എന്നാല്‍ വര്‍ഗീയപാര്‍ട്ടിയെ പരാജയപ്പെടുത്തുന്നതില്‍ അവരുടെ ശക്തികേന്ദ്രങ്ങളില്‍ മികച്ച പ്രകടനമാണ് യു.ഡി.എഫ് കാഴ്ചവെച്ചതെന്ന് കണ ക്കുകള്‍ വ്യക്തമാക്കുന്നു. പിണറായി വിജയ നിലെ കൗശലബുദ്ധി ഇതിനെയെല്ലാം തനിക്കനുകൂലമായ തരംഗമായി ദുര്‍വ്യാഖ്യാനിക്കാനാണ് പരിശ്രമിക്കുന്നത്. തന്റെ സര്‍വാധിപത്യശൈലി തുടരുമെന്നുതന്നെയാണ് അദ്ദേഹത്തിന്റെ രണ്ടാം മന്ത്രിസഭയിലെ മന്ത്രിമാരും അവര്‍ക്കു നല്‍കിയ വകുപ്പുകളും വ്യക്തമാക്കുന്നത്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.