Breaking News

അനിയന്ത്രിതമായ തിരക്കിൽപ്പെട്ട് 14, 15 പ്ലാറ്റ്ഫോമുകൾ; ആശങ്കയും പരിഭ്രാന്തിയുമായി റെയിൽവേ സ്റ്റേഷൻ പരിസരം

ന്യൂഡൽഹി : ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ അനിയന്ത്രിതമായ തിരക്കിലുണ്ടായ അപകടത്തിൽ 15ലേറെ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നായിരുന്നു ആദ്യ വിവരം. സ്ഥിതിഗതികൾ നിയന്ത്രണ വിധേയം ആണെന്ന് റെയിൽ മന്ത്രി അശ്വിനി വൈഷ്ണവും അറിയിച്ചു. പക്ഷേ, തൊട്ടുപിന്നാലെ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു ഡൽഹി ലഫ്. ഗവർണർ വി. കെ. സക്‌സേനയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും സമൂഹ മാധ്യമങ്ങളിൽ കുറിപ്പിട്ടു.
ഏതാനും സമയം കഴിഞ്ഞപ്പോൾ മരിച്ചവർക്കുള്ള അനുശോചനം എന്ന ഭാഗം ലഫ്. ഗവർണർ തിരുത്തി. അതോടെ അപകടത്തിൽ ആളുകൾ മരിച്ചോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഇല്ലാതായി. മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് ബിജെപി എംപി പ്രവീൺ ഖണ്ഡേൽവാളും കുറിപ്പിട്ടു. എന്നാൽ 12 മണിയോടെ 15 പേർ മരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.സ്റ്റേഷനിലെ 14, 15 പ്ലാറ്റ്ഫോമുകളിലാണ് അനിയന്ത്രിതമായ തിരക്ക് ഉണ്ടായത്. ഒട്ടേറെ പേർക്ക് തിരക്കിൽ പരുക്കേറ്റിട്ടുണ്ട്. 4 സ്ത്രീകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡൽഹി പൊലീസ് പറഞ്ഞു. റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.