യുക്രൈനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി കീവിലെ ഇന്ത്യന്‍ എംബസി. യുക്രൈന്‍ സര്‍ക്കാറും തദ്ദേശ ഭരണകൂടങ്ങളും നല്‍കുന്ന സുരക്ഷാ മാര്‍ഗ നിര്‍ദേശ ങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു
കീവ് : യുക്രൈനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി കീവിലെ ഇന്ത്യന്‍ എംബസി. യു ക്രൈന്‍ സര്‍ക്കാറും തദ്ദേശ ഭരണകൂടങ്ങളും നല്‍കുന്ന സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമാ യി പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. താമസ സ്ഥലമടക്കമുള്ള വിവരങ്ങള്‍ എംബ സിയെ കൃത്യമായി അറിയിക്കണം. അനാവശ്യമായ ആഭ്യന്തര യാത്രകള്‍ ഒഴിവാക്കണമെന്നും എംബ സി നിര്‍ദേശിച്ചു.
അതിനിടെ യുക്രൈന്‍ തലസ്ഥാന നഗരമായ കീവില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. 24പേര്‍ക്ക് പരിക്കേറ്റതായും യുക്രൈന്‍ അധികൃ തര്‍ അറിയിച്ചതായി വാര്‍ ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധം തുടങ്ങിയതിന് ശേഷം നാല് മാസമായി യുക്രൈന്‍ തലസ്ഥാനത്ത് അക്രമം നടത്താതിരിക്കുകയായിരുന്നു റഷ്യ. എന്നാല്‍ ക്രിമിയയും റഷ്യയും തമ്മില്‍ ബന്ധിപ്പി ക്കുന്ന കടല്‍പ്പാലം സ്ഫോടനത്തില്‍ തകര്‍ന്നതിന് പിന്നാലെ, കീവ് ഉള്‍പ്പെടെയുള്ള പ്രധാന യുക്രൈന്‍ നഗരങ്ങളില്‍ റഷ്യ ആക്രണം ശക്തമാക്കി. യുക്രൈനെ ലോകത്ത് നിന്ന് തുടച്ചുനീക്കാ നാണ് റഷ്യ ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കി ആരോപിച്ചു.
ക്രിമിയന്‍ പാലം യുക്രൈന്‍ തകര്‍ത്തതിന് തിരിച്ചടിയെന്ന നിലയില്‍ കടുത്ത ആക്രമണമാണ് റഷ്യ അഴിച്ചുവിട്ടിരിക്കുന്നത്. ഇതേതുടര്‍ന്ന് യുക്രൈനിലെ മലയാളി വിദ്യാര്‍ഥികള്‍ ബങ്കറുകളില്‍ അഭ യം തേടിയിരിക്കുകയാണ്. ഓണ്‍ലൈന്‍ പഠനം അവസാനിപ്പിക്കുകയും കോളജുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് മലയാളി വിദ്യാര്‍ഥികള്‍ യുക്രൈനിലേക്ക് മടങ്ങിയിരുന്നത്.
ശനിയാഴ്ച രാത്രി മുതലാണ് കീവില്‍ ആക്രമണം ആരംഭിച്ചത്. ചരിത്രപരമായ പഴയ കീവ് നഗരം സ്ഥിതി ചെയ്യുന്ന ഷെവ്ചെങ്കൊ ജില്ലയില്‍ സ്ഫോടനങ്ങളുണ്ടായി. സെ ന്‍ട്രല്‍ കീവിലെ കീവ് നാഷ ണല്‍ യൂണിവേഴ്സിറ്റിക്ക് സമീപവും സ്ഫോടനമുണ്ടായി.ഊര്‍ജ മേഖലയും ജനവാസ കേന്ദ്രങ്ങളും ലക്ഷ്യം വെച്ചാണ് റഷ്യന്‍ ആക്രമണം നടക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു. നിരവധി മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പശ്ചിമ മേഖലയിലെ നഗരമായ ലിവിവിലും സ്ഫോടനം നടന്നതായാണ് വിവരം. ആക്രണം ശക്തമായ കിഴക്കന്‍ മേഖലയില്‍ നിന്ന് ആളുകള്‍ കൂട്ടത്തോടെ അഭയം തേടിയിരിക്കുന്നത് ലിവിവിലാണ്. ഖാര്‍കീവ്, ടെര്‍ണോപില്‍ തുടങ്ങിയ നഗരങ്ങളിലും റഷ്യ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.