ഓഹരി വിലയില്‍ കനത്ത ഇടിവ് നേരിട്ട ഒരു വിഭാഗം ഇടത്തരം, ചെറുകിട കമ്പനികള്‍ അനലിസ്റ്റുകളുടെ പട്ടികയില്‍ നിന്ന് പുറത്തായി. നേരത്തെ അനലിസ്റ്റുകളുടെ ഗവേഷണ, നിരീക്ഷണങ്ങള്‍ക്ക് പാത്രമായിരുന്ന പല കമ്പനികളും നിക്ഷേപയോഗ്യമല്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഒഴിവാക്കപ്പെട്ടത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബ്രോക്കിങ് സ്ഥാപനങ്ങള്‍ തങ്ങള്‍ ഗവേഷണം നടത്തു ന്ന കമ്പനികളുടെ പട്ടികയില്‍ നിന്നും 335 സ്ഥാപനങ്ങളെയാണ് ഒഴിവാക്കിയത്. കടം തിരിച്ചു നല്‍കുന്നതില്‍ വീഴ്‌ച വരുത്തിയ നടപടികളെയും മാനേജ്‌മെന്റുകളുടെ മോശപ്പെട്ട ചെയ്‌തികളെയും തുടര്‍ന്ന് വിപണിയില്‍ കന ത്ത തകര്‍ച്ച നേരിട്ട ഓഹരികളെ അടിസ്ഥാന ഘടകങ്ങളിലുണ്ടായ മാറ്റങ്ങളുടെ പേരില്‍ നി ക്ഷേപയോഗ്യമായ കമ്പനികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
ഇവയില്‍ പല ഓഹരികളും നേരത്ത സജീവമായി ശുപാര്‍ശ ചെയ്യപ്പെട്ടിരുന്നവയാണ്. എണ്ണൂറിലേറെ കമ്പനികളാണ് അനലിസ്റ്റുകളും ബ്രോക്കറേജുകളും ഗവേഷണത്തി ന് വിധേയമാക്കുന്നത്. മാനേജ്‌മെന്റുകളുടെ കെടുകാര്യസ്ഥതയും ഓഹരി വിലയിലെ അസാധാരണമായ തകര്‍ ച്ചയും കമ്പനികളെ സംബന്ധിച്ച പല വിവരങ്ങളുടെയും ലഭ്യതകുറവും ഈ കമ്പനിക ളെ ഒഴിവാക്കിയതിന് കാരണമായിട്ടുണ്ട്.
അതേ സമയം കഴി ഞ്ഞ ഒരു വര്‍ഷത്തിനിടെ വന്‍കിട കമ്പനികളുടെ ഓ ഹരികളില്‍ ബ്രോക്കറേജുകളുടെ താല്‍പ്പര്യം വര്‍ധിക്കുകയാണ് ചെയ്‌തത്. ചെറുകിട കമ്പനികള്‍ വരുമാനം ഉയര്‍ത്തുന്നതില്‍ കാലതാമസം നേ രിടുന്നതും മോശമായ സാമ്പത്തിക സ്ഥിതിയിലൂടെ കടന്നുപോകുന്നതുമെല്ലാം വന്‍കിട ക മ്പനികളുടെ ആകര്‍ഷണീയത വര്‍ധിപ്പിച്ചു.
നേരത്തെ അനലിസ്റ്റുകളുമായി സഹവര്‍ത്തിത്വത്തിലായിരുന്ന പല കമ്പനികളും ഇപ്പോള്‍ വിവരങ്ങള്‍ നല്‍കുന്നതിന് വിമുഖത പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു കരകയറ്റം എപ്പോള്‍ സംഭവിക്കുമെന്നറിയാത്ത അനിശ്ചിതത്വത്തില്‍ അകപ്പെട്ടിരിക്കുകയാണ് പല കമ്പനികളും.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.