Home

അനന്യ വ്യക്തി ശുചിത്വം പാലിച്ചില്ലെന്ന് ആശുപത്രി ; റെനെ മെഡിസിറ്റിയ്ക്ക് മുന്നില്‍ പ്രതിഷേധം നടത്തി ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മ

അനന്യയുടെ ആത്മഹത്യക്ക് ഇടയാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് റെനെ മെഡിസി റ്റിയ്ക്ക് മുന്നില്‍ ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മ പ്രതിഷേധ നടത്തി.

കൊച്ചി: ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ അനന്യ കുമാരി അലക്സ് കൃത്യമായ വ്യ ക്തി ശുചിത്വം പാലിച്ചില്ലെന്ന ആശുപ ത്രി അധികൃതരുടെ വിശദീകരണത്തില്‍ പ്രതിഷേധം. അന ന്യയുടെ ആത്മഹത്യക്ക് ഇടയാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് റെനെ മെഡിസിറ്റിയ്ക്ക് മുന്നില്‍ ട്രാ ന്‍സ്ജെന്‍ഡര്‍ കൂട്ടായ്മ പ്രതിഷേധ നടത്തി.

ആശുപത്രി അധികൃതര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ട്രാന്‍സ് ജെന്‍ ഡര്‍ കൂട്ടായ്മ അറിയിച്ചു. അനന്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സുഹൃത്തുക്കള്‍ ആരോപി ച്ചു. പലാരിവട്ടം പോലീസ് സ്റ്റേഷനില്‍ സംഭവത്തില്‍ അനന്യ പരാതി നല്‍കിയിരുന്നു. സര്‍ജറികള്‍ നടക്കുമ്പോള്‍ പ്രോട്ടോക്കോളുകള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കണം. എന്നാല്‍ ഇവിടെ നിന്നും ഇത്തരത്തി ലൊരു കൗണ്‍സിലിങും ലഭിച്ചില്ലെന്ന് അനന്യ പറഞ്ഞിരുന്നതായും സു ഹൃത്തുക്കള്‍ ആരോപിച്ചു.

കേരളത്തിലെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ ഒന്നടങ്കം ആക്ഷേപിക്കുന്ന പ്രസ്താവനയാണ് ആശുപ ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.ആശു പത്രിയുടെ വാദങ്ങള്‍ അംഗീകരിക്കാന്‍ കഴിയുന്ന കാ ര്യമല്ല. അനന്യയ്ക്ക് നീതി ലഭിക്കും വരെ ആശുപത്രിയ്ക്കെതിരെ ശക്തമായ പ്രതിഷേധവു മായി മുന്നോ ട്ട് പോകുമെന്ന് കൂട്ടായ്മ അറിയിച്ചു.

ലിംഗമാറ്റ ശസ്ത്ര ക്രി യ യില്‍ സംഭവിച്ച പിഴവ് മൂലം ഏറെ നാളായി ബുദ്ധിമുട്ട് അനുഭവിക്കുന്നതാ യി അനന്യ വെളി പ്പെ ടു ത്തിയിരുന്നു. ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കഴിഞ്ഞയാഴ്ച അനന്യ പരാതിയും നല്‍കി യിരുന്നു. പിന്നാലെയാണ് അനന്യയെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെ ത്തിയത്.

കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ ആര്‍ജെയും ആക്ടിവിസ്റ്റുമായ അനന്യ കുമാരി അല ക്സിനെ ഇന്നലെയാണ് കൊച്ചിയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തി ല്‍ സമഗ്ര അന്വേഷണം നടത്തി അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാമൂഹിക നീതി വകുപ്പ് സെക്രട്ടറിയെ മന്ത്രി ആര്‍. ബിന്ദു ചുമതലപ്പെടുത്തിയിട്ടുണ്ട്.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 day ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.