കുമ്പള അനന്തപുരം അനന്തപത്മനാഭ ക്ഷേത്രക്കുളത്തില്‍ ഏഴു പതിറ്റാണ്ടിലേ റെക്കാലം ജീവിച്ച മുതല ‘ബബിയ’ ഇനിയില്ല. ഞായര്‍ രാത്രി പത്തോടെയാണ് ബബിയ ചത്തത്
കാസര്‍കോട് : കുമ്പള അനന്തപുരം അനന്തപത്മനാഭ ക്ഷേത്രക്കുളത്തില്‍ ഏഴു പതിറ്റാണ്ടിലേറെ ക്കാലം ജീവിച്ച മുതല ‘ബബിയ’ ഇനിയില്ല. ഞായര്‍ രാത്രി പത്തോടെ യാണ് ബബിയ ചത്തത്. കേര ളത്തിലെ ഏക തടാകക്ഷേത്രമായ ഇവിടുത്തെ കുളത്തില്‍ സസ്യാഹാരം മാത്രം കഴിച്ച് ഏഴ് പതിറ്റാ ണ്ടിലേറെയായി ജീവിച്ചു. അമ്പലത്തിന്റെ നിവേദ്യമാണ് പ്രധാന ഭക്ഷണം. തിങ്കള്‍ രാവിലെ ക്ഷേത്രം തന്ത്രിയുടെ കാര്‍മികത്വത്തില്‍ മരണാനന്തര ചടങ്ങുകള്‍ നടന്നു.
തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് അനന്തപുരം ക്ഷേത്രമെ ന്നാണ് ഐതീഹ്യം. ക്ഷേത്രത്തിലുണ്ടായിരുന്ന മുതലയെ 1945ല്‍ ബ്രീട്ടീഷ് പട്ടാളക്കാരന്‍ വെടിവച്ചു കൊന്നെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ‘ബബിയ’ ക്ഷേത്രക്കുളത്തില്‍ പ്രത്യക്ഷപ്പെട്ടുവെന്നുമാണ് വി ശ്വാസം. ബബിയയെ കാണാനായി മാത്രം ആയിരക്കണക്കിന് വിശ്വാസികളാണ് ഓരോ വര്‍ഷവും ക്ഷേത്രത്തിലെത്തിയിരുന്നത്
പൊതുദര്‍ശനത്തിന് ശേഷം ബബിയയുടെ മൃതദേഹം ക്ഷേത്രവളപ്പില്‍ സംസ്‌കരിക്കും. ബബിയ യോടുള്ള ആദരസൂചകമായി ക്ഷേത്രനട അടച്ചിരിക്കുകയാണ്. തിങ്കളാഴ്ച ഉച്ചയോടെയേ നട തുറ ക്കൂ.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.