ഷാജി 1.47 കോടിയുടെ അനധികൃത സ്വത്തുസമ്പാദിച്ചതായി വിജിലന്‍സ് കോടതി കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്. രാവിലെ പത്തിന് കോഴിക്കോട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഓഫീസിലാണ് ഹാജരായത്.
കോഴിക്കോട് : അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎല്‍എ വിജിലന്‍സിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. രാവിലെ പത്തിന് കോഴി ക്കോട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഓഫീസിലാണ് ഹാജരായത്. ചോദ്യം ചെയ്യ ലിന് ഹാജരാവാന്‍ കെ.എം ഷാജിക്ക് ഇന്നലെ വൈകിട്ട് വിജിലന്‍സ് നോട്ടിസ് നല്‍കിയിരുന്നു.
12ന് വിജിലന്‍സ് സംഘം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് അരക്കോടി രൂപ പിടികൂടിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. ഷാജിയുടെ കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളില്‍നിന്ന് കണ്ടെടുത്ത പണം, സ്വര്‍ണം എന്നിവയുടെ ഉറവിടം, കണ്ടെ ടുത്ത 77 രേഖകള്‍ സംബന്ധിച്ച വിവരങ്ങളാണ് വിജിലന്‍സ് ശേഖരിക്കുക.
കോഴിക്കോട്ടെ വീട്ടില്‍നിന്നും 491 ഗ്രാം സ്വര്‍ണവും കണ്ണൂരിലെ വീട്ടില്‍നിന്ന് 60 ഗ്രാം സ്വര്‍ണവും വിദേശ രാജ്യങ്ങളിലെ കറന്‍സി ശേഖരവും വിവിധ ഇടപാടുകളുമായി ബന്ധപ്പെട്ട 77 രേഖകളും പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത 491 ഗ്രാം സ്വര്‍ണത്തില്‍ 331 ഗ്രാം അനധികൃതമാണെ ന്നാണ് കണ്ടെത്തല്‍. ഈ സ്വര്‍ണത്തിന്റെ രേഖകള്‍ ഹാജരാക്കാനും ഷാജിക്ക് കഴിഞ്ഞിട്ടില്ല. അതേസമയം കേസന്വേഷണത്തിന്റെ ചുമതല വിജിലന്‍സ് ഡിവൈഎസ്പി ജോണ്‍സന് കൈമാറി.
പിടികൂടിയ അരക്കോടിയോളം രൂപ ആരില്‍നിന്നാണ് ലഭിച്ചത്, അനധികൃത സ്വത്തായി കണ്ടെത്തി യ 1.47 കോടിരൂപയുടെ സ്രോതസ്സ്, 28 തവണ വിദേശയാത്ര നടത്തിയത് എന്തിന് എന്നതടക്കമുള്ള ചോദ്യങ്ങള്‍ക്കാണ് ഷാജിയില്‍ നിന്ന് ഉത്തരം ലഭിക്കാനുള്ളത്. ഇത് മുന്‍നിര്‍ത്തി പ്രത്യേക ചോദ്യാവ ലി തയാറാക്കി. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസും നല്‍കി.
ഷാജി 1.47 കോടിയുടെ അനധികൃത സ്വത്തുസമ്പാദിച്ചതായി വിജിലന്‍സ് കോടതി കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്. പിടി ച്ചെടുത്ത പണത്തിന് രേഖകള്‍ ഉണ്ടെന്നാണ് ഷാജി അവകാശപ്പെടുന്നത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.