Home

അനധികൃത മണ്ണെടുപ്പ് ഫോണില്‍ പകര്‍ത്തി ; ദലിത് വിദ്യാര്‍ത്ഥിനിക്ക് ക്രൂരമര്‍ദനം

വീടിന് സമീപം അനധികൃതമായി മണ്ണെടുക്കുന്നത് ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച കോളേജ് വിദ്യാര്‍ ത്ഥിനിയ്ക്ക് മര്‍ദനം. മണ്ണ് മാഫിയാ സംഘത്തലവന്‍ പെണ്‍കുട്ടിയെ അടിച്ച് വീഴ്ത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.

മൂവാറ്റുപുഴ : വീടിന് സമീപം അനധികൃതമായി മണ്ണെടുക്കുന്നത് ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച കോളേജ് വിദ്യാര്‍ത്ഥിനിയ്ക്ക് മര്‍ദനം. മണ്ണ് മാഫിയാ സംഘത്തലവന്‍ പെണ്‍കുട്ടിയെ അടിച്ച് വീഴ്ത്തുക യും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. മൂവാറ്റുപുഴ മാറാടി എട്ടാം വാര്‍ഡില്‍ കാക്കൂച്ചിറ വേങ്ങപ്ലാക്കല്‍ വി.ലാലുവിന്റെ മകള്‍ അക്ഷയയെയാണ് മുഖത്തടിച്ച് മുടി ക്കുത്തിന് പിടിച്ച് വലിച്ചിഴച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്.

സംഭവത്തില്‍ മണ്ണെടുപ്പ് മാഫിയസംഘത്തിന്റെ തലവനായ അന്‍സാറിനെതിരെ കേസെടുത്തു. സ്ത്രീകളെ അപമാനിച്ചതിനും ദലിത് പെണ്‍കുട്ടിയെ ഉപദ്രവിച്ചതിനുമാണ് കേസ്. കഴിഞ്ഞ ദിവസമാ ണ് സംഭവം. പെണ്‍കുട്ടിയുടെ വീടിനോടു ചേര്‍ന്നുള്ള സ്ഥലം വാങ്ങി, പ്രതി അന്‍സാറിന്റെ നേതൃത്വ ത്തിലുള്ള സംഘം മണ്ണെടുത്ത് വരികയായിരുന്നു. അനധികൃത മണ്ണെടുപ്പ് വീടുകള്‍ക്ക് ഭീഷണിയാ യതോടെ സമീപവാസികള്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എത്തി മണ്ണെടു പ്പ് തടയുകയും മണ്ണെടുക്കലോ മറ്റ് നിര്‍മ്മാണങ്ങളോ നടത്തിയാല്‍ പൊലീസിനെ അറിയിക്കണമെ ന്നും നിര്‍ദേശിച്ച് മടങ്ങി.

ഇതേത്തുടര്‍ന്ന് താത്കാലികമായി മണ്ണെടുപ്പ് നിര്‍ത്തി വെച്ചിരുന്നെങ്കിലും മണ്ണെടുപ്പ് പുനരാരംഭിച്ച തോടെയാണ് അക്ഷയ വീഡിയോ പകര്‍ത്തിയത്.മര്‍ദനമേറ്റ അക്ഷയയെ മൂവാറ്റുപുഴ ജനറല്‍ ആ ശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്ഷയയുടെ പരാതിയില്‍ അന്‍സാര്‍ എന്നയാള്‍ക്കെതിരെ പൊലീ സ് കേസെടുത്തു. മൂവാറ്റുപുഴ നിര്‍മല കോളേജ് ബിരുദ വിദ്യാര്‍ഥിയാണ് അക്ഷയ. അവശയായ പെ ണ്‍കുട്ടി മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് തവണ കുട്ടിയെ സ്‌കാനി ങ്ങിന് വിധേയയാക്കി.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.