Breaking News

അനധികൃത മണല്‍ ഖനനം ; സിറോ മലങ്കരസഭ ബിഷപ്പടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

അനധികൃത മണല്‍ ഖനനം നടത്തിയെന്ന കേസില്‍ മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട ബിഷപ്പ് സാമുവല്‍ മാര്‍ ഐറോണി യോസ് അറസ്റ്റില്‍. ബിഷപ്പിനെ കൂ ടാതെ ഫാദര്‍ ജോസഫ് ചാമക്കാല, ഷാജി തോമസ് മണികുളം, ജോര്‍ജ് സാമുവല്‍, ജി ജോ ജെയിംസ്, ജോസ് കാളിവയല്‍ തുടങ്ങിയവരെയും തമിഴ്‌നാട് സിബിസിഐഡി അറസ്റ്റ് ചെയ്തു

ചെന്നൈ : തിരുനെല്‍വേലിയില്‍ അനധികൃത മണല്‍ ഖനനം നടത്തിയെന്ന കേസില്‍ മലങ്കര കത്തോ ലിക്കാ സഭയുടെ പത്തനംതിട്ട ബിഷപ്പ് സാമുവല്‍ മാര്‍ ഐറോണി യോസ് അറസ്റ്റില്‍. ബിഷപ്പിനെ കൂടാ തെ ഫാദര്‍ ജോസഫ് ചാമക്കാല, ഷാജി തോമസ് മണികുളം, ജോര്‍ജ് സാമുവല്‍, ജിജോ ജെയിംസ്, ജോ സ് കാളിവയല്‍ തുടങ്ങിയവരെയും തമിഴ്‌നാട് സിബിസിഐഡി അറസ്റ്റ് ചെയ്തു. ചെന്നൈയില്‍ വെച്ചാണ് ബിഷപ്പ് അറസ്റ്റിലായത്.

സിറോ മലങ്കരസഭയുടെ തമിഴ്‌നാട്ടിലുള്ള 300 ഏക്കര്‍ ഭൂമിയില്‍ മണല്‍ ഖനനം നടത്തി എന്നാണ് കേസ്. 27,773 ക്യൂബിക് മീറ്റര്‍ അളവില്‍ ഖനനം നടത്തിയതായി കണ്ടെത്തിയിരുന്നു. പിടിയിലായ എല്ലാവരെയും റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. നെഞ്ചുവേദന അനുഭവപ്പെട്ട ബിഷപ്പിനെയും വികാരി ജനറലിനെയും പിന്നീട് തിരുനല്‍വേലി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സിറോ മലങ്കരസഭയുടെ തമിഴ്‌നാട്ടിലുള്ള 300 ഏക്കര്‍ ഭൂമിയില്‍ മണല്‍ ഖനനം നടത്തി എന്നാണ് കേസ്. 27,773 ക്യൂബിക് മീറ്റര്‍ അളവില്‍ ഖനനം നടത്തിയതായി കണ്ടെത്തിയിരുന്നു. ശേഷം ഒമ്പത് കോടിയലധി കം രൂപ പിഴ ചുമത്തിയിരുന്നു. തമിഴ്‌നാട്ടിലെ താമര ഭരണിപുഴയുടെ അടുത്ത് താമസിക്കുന്നവര്‍ ഇതി നെതിരെ വലിയ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. മദ്രാസ് ഹൈക്കോടതിയിലെ മധുര ബെഞ്ചി ല്‍ നേരിട്ട് കേസ് ഫയല്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിസിഐഡി സംഘം ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

സഭയുടെ വിശദീകരണം.

‘തമിഴ്നാട്ടിലെ അംബാസമുദ്രത്ത് പത്തനംതിട്ട രൂപതയ്ക്ക് 300 ഏക്കര്‍ സ്ഥലമുണ്ട്. 40 വര്‍ഷമാ യി സഭയുടെ അധീനതയിലുള്ള ഈ സ്ഥലം കൃഷി ചെയ്യുന്നതിനായി മാനു വല്‍ ജോര്‍ജ് എന്ന വ്യക്തിയെ കരാര്‍ പ്രകാരം ചുമതലപ്പെടുത്തിയിരുന്നു.കോവിഡ് കാലമായിരുന്നതിനാല്‍ കഴി ഞ്ഞ രണ്ട് വര്‍ഷമായി രൂപതാ അധികൃതര്‍ക്ക് ഈ സ്ഥലത്ത് നേരിട്ട് പോകുവാന്‍ കഴിഞ്ഞിരു ന്നില്ല.

ഈ കാലയളവില്‍ മാനുവല്‍ ജോര്‍ജ് കരാര്‍ വ്യവസ്ഥ ലംഘിച്ചതായി അറിഞ്ഞതോടെ അദ്ദേഹ ത്തെ കരാറില്‍ നിന്ന് ഒഴിവാക്കാന്‍ നിയമ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. വസ്തുവിന്റെ യ ഥാര്‍ത്ഥ ഉടമസ്ഥന്‍ എന്ന നിലയില്‍ രൂപതാ അധികാരികളെ ഇത് സംബന്ധിച്ച് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാനുവല്‍ ജോര്‍ജി നെതിരെ രൂപത നിയമ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്,’ എന്നാണ് സംഭവവുമായി ബന്ധപ്പെട്ട് രൂപത നല്‍കുന്ന വിശദീകരണം.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.