Breaking News

അനധികൃത താമസത്തിന് മുതിർന്നാൽ വൻപിഴ; പൊതുമാപ്പ് കാലാവധി നീട്ടില്ല.

അബുദാബി : ഈ മാസം (ഒക്‌ടോബർ) 31ന് ശേഷം പൊതുമാപ്പ് കാലാവധി നീട്ടില്ലെന്ന് അധികൃതർ. മാത്രമല്ല, തുടർന്നും അനധികൃത താമസത്തിന് മുതിർന്നാൽ വൻപിഴ, തടവ് അടക്കം കർശനമായ നടപടികൾ നേരിടേണ്ടിവരും. എക്സിറ്റ് പെർമിറ്റ് ലഭിച്ചവരോട് സമയപരിധിക്ക് മുൻപ് പോകണമെന്നും ഭരണകൂടം അഭ്യർഥിച്ചു. ഇവർക്കുള്ള സമയം ഔട്ട് പാസ് കൈക്കലാക്കി 15 ദിവസം എന്നത് ഇൗ മാസം 31 വരെയായി നീട്ടിയിരുന്നു.
പൊതുമാപ്പ് ലഭിച്ച ചിലർ ഇതുവരെ രാജ്യം വിട്ടിട്ടില്ല. ഒക്ടോബർ 31 ന് അവസാനിക്കുന്ന യുഎഇ പൊതുമാപ്പ് പദ്ധതി നീട്ടില്ലെന്ന്  ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, പൗരത്വം, കസ്റ്റംസ്, തുറമുഖ സുരക്ഷാ (ഐസിപി) വിഭാഗം പ്രഖ്യാപിച്ചു.  നിയമലംഘകരെ നോ-എൻട്രി ലിസ്റ്റിൽ ഉൾപ്പെടുത്തിക്കൊണ്ട് നടപടികൾ കർശനമാക്കുമെന്നും ഐസിപി കൂട്ടിച്ചേർത്തു.
അനധികൃത താമസക്കാരെ പിടികൂടാൻ ഉൗർജിത ക്യാംപെയ്ൻ.
സെപ്റ്റംബർ ആദ്യം ആരംഭിച്ച പൊതുമാപ്പ് പദ്ധതി അവസാനിക്കാൻ മൂന്നാഴ്ച മാത്രമേ ശേഷിക്കുന്നുള്ളൂ. തുടർന്ന് നിയമലംഘകർ താമസിക്കുന്ന റസിഡൻഷ്യൽ ഏരിയകളിലും കമ്പനികളിലും ഉൗർജിതമായ പരിശോധന ക്യാംപെയ്നുകൾ നടത്തും. ഇതിലൂടെ നിയമലംഘകരെ പിടികൂടുകയും അവർക്കെതിരെയുള്ള ശിക്ഷ നടപടികൾ നടപ്പാക്കുകയും ചെയ്യും. പിഴ ചുമത്തുകയും ഭാവിയിൽ രാജ്യത്തേയ്ക്ക് പ്രവേശിക്കുന്നത് വിലക്കപ്പെട്ട വ്യക്തികളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യും.
പൊതുമാപ്പ് പദ്ധതി വ്യക്തികൾക്ക് അവരുടെ താമസ രേഖകൾ ക്രമീകരിക്കാനുള്ള ഏറ്റവും മികച്ചതും അവസാനത്തേതുമായ അവസരമാണെന്ന് ഐസിപി ഡയറക്ടർ ജനറൽ മേജർ ജനറൽ സുൽത്താൻ അൽ നുഐമി പറഞ്ഞു. പൊതുമാപ്പ് സംബന്ധമായി ധാരാളം കേസുകൾ ലഭിച്ചിട്ടുണ്ട്. ഈ കാലയളവിൽ പലർക്കും അവരുടെ താമസ രേഖകൾ ക്രമീകരിക്കാനും സാധിച്ചിട്ടുണ്ട്. നിയമലംഘകരുടെ താമസ കേന്ദ്രങ്ങൾ അധികൃതർ നിരീക്ഷിച്ചുവരികയാണ്. പിടികൂടുന്നവരിൽ നിന്ന് പിഴ ഈടാക്കുകയും യുഎഇയിൽ പ്രവേശിക്കാനുള്ള സാധ്യതയില്ലാതെ അവരെ രാജ്യത്ത് നിന്ന് നാടുകടത്തുകയും ചെയ്യും.പൊതുമാപ്പ് പ്രോഗ്രാമിനുള്ളിൽ സ്റ്റാറ്റസ് ക്രമീകരിച്ച മൊത്തം ആളുകളുടെ എണ്ണം പൂർത്തിയായ ശേഷം പ്രഖ്യാപിക്കും. പ്രത്യേക സാഹചര്യങ്ങളുള്ള നിരവധി വ്യക്തികൾക്ക് വിമാന ടിക്കറ്റുകളിൽ കിഴിവുകൾ നൽകിയും സൗജന്യ ടിക്കറ്റുകൾ അനുവദിച്ചും എയർലൈനുകൾ സഹായിച്ചു.   ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഏകദേശം 20,000 വ്യക്തികളുടെ സ്റ്റാറ്റസ് ക്രമീകരിച്ചതായി അറിയിച്ചു. അതേസമയം പൊതുമാപ്പ് പരിപാടിയിൽ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന നിയമലംഘകർക്ക് 7,401 ഔട്ട് പാസുകൾ(എക്‌സിറ്റ് പെർമിറ്റുകൾ) നൽകിയിട്ടുണ്ട്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.