Breaking News

അധികാരത്തെ കുറിച്ച് ധാരണയുണ്ട്, ഇടപെടേണ്ട ആവശ്യമുണ്ടെങ്കില്‍ ഇടപെടും; വി ഡി സതീശന് മറുപടിയുമായി മന്ത്രി കെ രാജന്‍

അണ്ടര്‍ സെക്രട്ടറി ഒ ജി ശാലിനിക്കെതിരായ നടപടിയുടെ കാര്യം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് ആവര്‍ ത്തിച്ച് റവന്യു മന്ത്രി കെ രാജന്‍.പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആവര്‍ത്തി ച്ചുള്ള പരിഹാ സത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം

തിരുവനന്തപുരം: അണ്ടര്‍ സെക്രട്ടറി ഒ ജി ശാലിനിക്കെതിരായ നടപടിയുടെ കാര്യം ശ്രദ്ധയില്‍ പെ ട്ടിട്ടില്ലെന്ന് ആവര്‍ത്തിച്ച് റവന്യു മന്ത്രി കെ രാജന്‍. അത്തരമൊരു കാര്യമുണ്ടെങ്കില്‍ പരിശോധിക്കു മെന്നും മന്ത്രി ഇടപെടേണ്ട ആവശ്യമുണ്ടെങ്കില്‍ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആവര്‍ത്തിച്ചുള്ള പരിഹാസത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതിക രണം.

സംസ്ഥാനത്ത് ഒരു റവന്യൂമന്ത്രി ഉണ്ടോ എന്ന് ചോദിച്ചായിരുന്നു പ്രതിപക്ഷ നേതാവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. സൂപ്പര്‍ മന്ത്രിയായ വകുപ്പ് സെക്രട്ടറിക്ക് അധികാരം അടിയറ വെച്ചോയെന്നായിരു ന്നു പരിഹാസം. വകുപ്പില്‍ നടക്കുന്നത് മന്ത്രി അറിയുന്നുണ്ടോയെന്നാണ് മരം മുറി വിവാദത്തില്‍ അണ്ടര്‍ സെക്രട്ടറിക്കെതിരെ എടുത്ത നടപടി അറിഞ്ഞില്ലെന്ന മന്ത്രിയുടെ പ്രതികരണം ചൂണ്ടിക്കാ ട്ടി വി ഡി സതീശന്റെ ചോദ്യം.

മരംമുറിയുടെ ഫയലുകള്‍ വിവരാവകാശ നിയമ പ്രകാരം നല്‍കിയ ഉദ്യോഗസ്ഥയുടെ ഗുഡ് സര്‍വ്വീ സ് എന്‍ട്രി പിന്‍വലിച്ച് റവന്യുവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി നടത്തിയ ഇടപെടലാണ് പുതി യ വിവാദത്തിലേക്ക് വഴിതുറന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം അവധിയില്‍ പ്രവേ ശിച്ചതിന് പിന്നാലെയാണ് അണ്ടര്‍ സെക്രട്ടറി ഒ ജി ശാലിനിക്കെതിരായ നടപടി വന്നത്.

രേഖകള്‍ നല്‍കിയതിന് ഉന്നത ഉദ്യോഗസ്ഥര്‍ ശാസിച്ച ശേഷം നിര്‍ബന്ധിത അവധിയില്‍പോകാന്‍ നിര്‍ദ്ദേശിച്ചെന്ന സൂചനക്കിടെയാണ് ശാലിനിയുടെ ഗുഡ് സര്‍വ്വീസ് എന്‍ട്രി പിന്‍വലിച്ചത്. പട്ടയ വി തരണത്തില്‍ ശാലിനി നടത്തിയ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചാണ് ഇക്കഴിഞ്ഞ ഏപ്രിലില്‍ റവന്യൂ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി എ ജയതിലക് ശാലിനിക്ക് ഗുഡ് സര്‍വ്വീസ് എന്‍ട്രി നല്‍കി യ ത്. അടുത്തിടെ നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ ശാലിനി നടത്തിയിട്ടുള്ള പ്രവര്‍ത്തന ങ്ങ ള്‍ തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗുഡ് സര്‍വ്വീസ് എന്‍ട്രി പിന്‍വലിക്കുന്നുവെ ന്ന് ജയതിലക് തന്നെ ഇറക്കിയ ഉത്തരവില്‍ പറയുന്നു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 months ago

This website uses cookies.