Breaking News

‘അധികാരത്തിലുള്ള ആരെയൊക്കെ മോന്‍സന്‍പറ്റിച്ചു,വീട്ടില്‍ പോയപ്പോള്‍ എന്തുകൊണ്ട് സംശയം തോന്നിയില്ല?’,പൊലീസിനെതിരെ ചോദ്യങ്ങളുമായി ഹൈക്കോടതി

മോന്‍സന്‍ കേസില്‍ ഡിജിപിയുടെ സത്യവാങ്മൂലം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണെ ന്ന് ഹൈക്കോടതി. മോന്‍സനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളെ കുറിച്ച് അല്ല അറിയേണ്ടത്. പുരാവസ്തു സാധന ങ്ങള്‍ എന്ന് പറഞ്ഞു ആരെയൊക്കെ മോന്‍സണ്‍ പറ്റിച്ചിട്ടുണ്ട് എന്ന് കോടതി ചോദിച്ചു.

കൊച്ചി:മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ പൊലീസിനെ ചോദ്യം ചെയ്തു ഹൈ ക്കോടതി.ഡിജിപിയുടെ സത്യവാങ്മൂലം നിരവധി ചോദ്യ ങ്ങള്‍ ഉയര്‍ത്തുന്നതാണെന്ന് കോടതി ചൂണ്ടി ക്കാട്ടി.മോന്‍സന്‍ മാവുങ്കലിന്റെ വീടിന് സംരക്ഷണം നല്‍കിയത് നടപടിക്രമങ്ങള്‍ പാലിച്ചെന്നതടക്കം പൊലീസിന്റെ ഇടപെടലുകളെ ന്യായീകരിച്ച് ഡിജിപി അനില്‍കാന്ത് നല്‍കിയ സത്യവാങ്മൂലം പരിശോ ധിച്ചാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

പുരാവസ്തു സാധനങ്ങള്‍ എന്ന് പറഞ്ഞു ആരെയൊക്കെ മോന്‍സണ്‍ പറ്റിച്ചിട്ടുണ്ട് എന്ന് കോടതി ചോദി ച്ചു. പുരാവസ്തു സാധനങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും നിയമം ഉണ്ടെന്നും കോടതി വ്യക്തമാ ക്കി. പൊലീസിന് സംശയം ഉണ്ടായിരുന്നു എങ്കില്‍ എന്ത് കൊണ്ട് കേസ് എടുത്തില്ല?.അധികാരത്തില്‍ ഉള്ള ആരൊക്കെ മോന്‍സണ്‍ പറ്റിച്ചിട്ടുണ്ട്. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ കണ്ണില്‍ പൊടിയിട്ട് മോന്‍ സന്‍ എല്ലാവരെയും കബളിപ്പിച്ചു.

ഡിജിപി സമര്‍പ്പിച്ച സത്യവാങ്മൂലം കൂടുതല്‍ സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഐജി ലക്ഷ്മണ നടത്തിയ ഇടപെടലിനെ കുറിച്ച് സത്യവാങ്മൂലത്തല്‍ വ്യക്തതയില്ല, എല്ലാ സംവിധാനങ്ങളെയും മോന്‍സന്‍ തന്നി ഷ്ടത്തിന് ഉപയോഗി ച്ചെന്നും കോടതി പറഞ്ഞു. മോന്‍സന്റെ വസതി സന്ദര്‍ശിച്ച ഡിജിപിക്കു സംശയം തോന്നിയെങില്‍ എന്തുകൊണ്ട് ആ സമയം നടപടി സ്വീകരിച്ചില്ലെന്നു കോടതി ആരാഞ്ഞു.

ഡിജിപിയുടെ സത്യവാങ്മൂലം ഒട്ടേറെ ചോദ്യങ്ങളുയര്‍ത്തുന്നുവെന്ന് പറഞ്ഞ കോടതി, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ആരുവഴിയാണ് മോന്‍സനെ പരിചയപ്പെട്ടതെന്ന് ചോദിച്ചു. മോന്‍സന്‍ എല്ലാ സംവിധാന ങ്ങളും തന്നിഷ്ടത്തിന് ദുരുപയോഗം ചെയ്തു.പുരാവസ്തുക്കള്‍ കാണാന്‍ മോന്‍സന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംശ യം തോന്നിയ മുന്‍ ഡിജിപി അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ട് കത്ത് നല്‍ കി. വീടിന് മുന്നില്‍ ബീറ്റ് ബോക്സ്് സ്ഥാപിക്കാന്‍ നിര്‍ദേശിച്ച് മറ്റൊരു കത്തും ഇറങ്ങിയത് ഇക്കാലത്താ ണ്. ഇത് എന്തൊരു വിരോധാഭാസമാണെന്നും കോടതി ചോദിച്ചു.

അന്വേഷിക്കാന്‍ ആവശ്യപ്പെട്ട് ഡിജിപി കത്ത് നല്‍കി എട്ടുമാസത്തിന് ശേഷമാണ് റിപ്പോര്‍ട്ട് നല്‍കിയത്. അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ എന്തുകൊണ്ട് കാലതാമസം വരുത്തി?. മുന്‍ ഡിജിപിയും എഡിജിപി യും നല്‍കിയതടക്കം കേസുമായി ബന്ധപ്പെട്ട കത്തുകള്‍ ഹാജരാക്കാനും നിര്‍ദേശിച്ച് കേസ് പരിഗണി ക്കുന്നത് നവംബര്‍ 11ലേക്ക് മാറ്റി.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.