Home

‘അത്രയ്ക്ക് തരം താഴാനില്ല, ഞാന്‍ അതിജീവിതയ്‌ക്കൊപ്പം’ ; സിദ്ദിഖിന് റിമയുടെ മറുപടി

സിദ്ദിഖിന്റെ പ്രതികരണത്തോട് രൂക്ഷമായി പ്രതികരിച്ച് നടി റിമ കല്ലിങ്കല്‍. അതിജീവി തയ്‌ക്കൊപ്പമാണെന്ന് അവര്‍ ആവര്‍ത്തിച്ചു. അതിജീവിതയുടെ പരാതി തെരഞ്ഞെ ടുപ്പിനിടെ വന്നത് യാദൃശ്ചികമാണ്. പരാതി രാഷ്ട്രീയ ചര്‍ച്ചയായപ്പോഴാണ് അതിജീവി ത മുഖ്യമന്ത്രിയെ കണ്ടത്- റിമ പറഞ്ഞു.

കൊച്ചി: നടന്‍ സിദ്ദിഖിന്റെ പ്രതികരണത്തോട് രൂക്ഷമായി പ്രതികരിച്ച് നടി റിമ കല്ലിങ്കല്‍. അതിജീ വിതയ്‌ക്കൊപ്പമാണെന്ന് അവര്‍ ആവര്‍ത്തിച്ചു. അതിജീവിതയുടെ പരാതി തെരഞ്ഞെടുപ്പിനിടെ വന്നത് യാദൃശ്ചികമാണ്. പരാതി രാഷ്ട്രീയ ചര്‍ച്ചയായപ്പോഴാണ് അതിജീവിത മുഖ്യമന്ത്രിയെ കണ്ട ത്. സര്‍ക്കാര്‍ ഇരയ്ക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് എല്ലാകാലത്തും സ്വീകരിച്ചതെന്നും റിമ പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ നടന്‍ സിദ്ദിഖ് അതിജീവിതയുടെ നില പാ ടിനെതിരെ രംഗത്തുവന്നിരുന്നു. അതിജീവിത തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുണ്ടോ എന്നായി രുന്നു വിവാദത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സിദ്ദിഖിന്റെ മറുചോദ്യം. താനാണെങ്കില്‍ ജഡ്ജിയെ വി ശ്വാസമില്ലെങ്കില്‍ മാറ്റണമെന്ന് ആവശ്യപ്പെടില്ല. വിധി എതിരായാല്‍ മേല്‍ക്കോടതിയെ സമീപിച്ചേ നെയെന്നും സിദ്ദിഖ് പറഞ്ഞു.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസ് വലിച്ചിഴച്ചത് അനാവശ്യമായി തോന്നുന്നില്ലെന്ന് സംവി ധായകനും നടനുമായ ലാല്‍ പറഞ്ഞു. ഇത് നാട്ടില്‍ നടക്കുന്ന പ്രശ്‌നമാ ണ്. മോശമാണെങ്കിലും നല്ല താണെങ്കി ലും പറയേണ്ടത് ആവശ്യമാണ്. അതെടുത്ത് രണ്ടുപേര്‍ ഉപയോഗിക്കുന്നു. അങ്ങനെ കണ്ടാല്‍ മതിയെ ന്ന് ലാല്‍ പറഞ്ഞു.

‘നടിയെ ആക്രമിച്ച കേസ് തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. അത് തെരഞ്ഞെടുപ്പിന് ഉപ യോഗി ക്കണോ വേണ്ടയോ എന്നത് ഓരോര്‍ത്തര്‍ തീരുമാനിക്കേണ്ട കാര്യമാണ്. മറ്റേത് പ്രശ്‌നമാ ണെങ്കിലും ഉപയോഗിക്കുക എന്നത് തിരഞ്ഞെടുപ്പ് തന്ത്രമാണ്. അതിന് ആരെയും കുറ്റം പറയാ നാകില്ല.’ ലാല്‍ പറഞ്ഞു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.