Breaking News

അതിവേഗം ക്ലിയറൻസ്; ദുബായ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവർക്കായി പുതിയ ‘ആപ്പ്’ അവതരിപ്പിച്ച് കസ്റ്റംസ്

ദുബായ് :  അടുത്ത രണ്ടാഴ്ചയ്ക്കുള്ളിലെ തിരക്ക് കണക്കിലെടുത്ത് ദുബായ് ഇന്‍റർനാഷനൽ എയർപോർട്ടിലെ ഇൻസ്പെക്ടർമാരുടെ ടീമിനെ വിപുലീകരിച്ചതായി ദുബായ് കസ്റ്റംസ് അറിയിച്ചു. വലിയ ലഗേജുകൾക്കായി 58, ഹാൻഡ് ലഗേജുകൾക്കായി 19 എന്ന തോതിൽ 77 നൂതന പരിശോധനാ ഉപകരണങ്ങൾ അധികമായി വിമാനത്താവളത്തിൽ എത്തിച്ചിട്ടുണ്ട്.
ഡിസംബർ 13നും 31നും ഇടയിൽ 5.2 ദശലക്ഷത്തിലധികം യാത്രക്കാരെ പ്രതീക്ഷിക്കുന്ന ശൈത്യകാല അവധിക്കാലം ആരംഭിക്കുന്നതിനാൽ യാത്രക്കാരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുമെന്ന് ദുബായ് ഇന്‍റർനാഷനൽ എയർപോർട്ട് (DXB) അധികൃതർ  നേരത്തെ പറഞ്ഞിരുന്നു. പ്രതിദിനം ശരാശരി 274,000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ഡിസംബർ 20 മുതൽ 22 വരെയുള്ള വാരാന്ത്യത്തിൽ 880,000 യാത്രക്കാർ വിമാനത്താവളം വഴി കടന്നുപോകുമെന്ന് കണക്കാക്കപ്പെടുന്നു.
യാത്രാ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനായി ദുബായ് കസ്റ്റംസ് വിപുലമായ ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിക്കുകയും തിരക്കേറിയ അവധിക്കാല യാത്രാ സീസൺ പരിഗണിച്ച് ഇൻസ്പെക്ഷൻ ഓഫിസർമാരുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.യാത്രക്കാർക്ക് സാധനങ്ങൾ, വ്യക്തിഗത വസ്തുക്കൾ, സമ്മാനങ്ങൾ, കറൻസികൾ, പണം എന്നിവ മുൻകൂട്ടി പ്രഖ്യാപിക്കാൻ അനുവദിക്കുന്ന സ്മാർട്ട് iDeclare ആപ്പും കസ്റ്റംസ് അവതരിപ്പിച്ചു. റെഡ് ചാനലിൽ കസ്റ്റംസ് ക്ലിയറൻസ് സമയം നാല് മിനിറ്റിൽ താഴെയായി ചുരുക്കുന്നതിന് ഈ ആപ്പ് സഹായിക്കും. ക്ലിയറൻസിന് മുൻപുള്ള നടപടിക്രമങ്ങൾ പ്രോസസ്സ് ചെയ്യുന്നതിന് ഈ സംവിധാനം സഹായിക്കുന്നു.
അവധിദിനങ്ങളും ആഘോഷങ്ങളും പോലുള്ള തിരക്കേറിയ യാത്രാ സീസണുകളിൽ ഏറ്റവും ഉയർന്ന സുരക്ഷയും കാര്യക്ഷമതയും നിലനിർത്തിക്കൊണ്ട് സുഗമമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്ന കാര്യക്ഷമമായ സമീപനമാണ് കസ്റ്റംസ് സ്വീകരിക്കുന്നതെന്ന് ദുബായ് കസ്റ്റംസിലെ പാസഞ്ചർ ഓപ്പറേഷൻസ് ആക്ടിങ് ഡയറക്ടർ ഖാലിദ് അഹമ്മദ് ഖൗരി പറഞ്ഞു.
 ഏത് വെല്ലുവിളികളെയും നേരിടാൻ ഡ്യൂട്ടി ടീമുകൾ, ബിൽഡിങ് മാനേജർമാർ, ടീം ലീഡർമാർ എന്നിവർ തമ്മിലുള്ള ആശയവിനിമയം 24 മണിക്കൂറും തുടരും. പ്രവർത്തന പുരോഗതി നിരീക്ഷിക്കുന്നതിനായി കെട്ടിട മാനേജർമാർ, ഇൻസ്പെക്ഷൻ ഡയറക്ടർമാർ, ടീം ലീഡർമാർ എന്നിവരുടെ ഓൺ-ഗ്രൗണ്ട് സന്ദർശനങ്ങൾ അവധി ദിവസങ്ങളിലും പ്രത്യേക അവസരങ്ങളിലും നടത്താറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ദുബായ് കസ്റ്റംസ് വെബ്‌സൈറ്റായ dubaicustoms.gov.ae വഴി യാത്രക്കാർക്ക് ആവശ്യമായ വിവരങ്ങൾ വാഗ്ദാനം ചെയ്യുന്നു, യാത്രക്കാർക്ക് എന്ത് കൊണ്ടുവരാം, നിരോധിത ഇനങ്ങൾ, ഡ്യൂട്ടി-ഫ്രീ ഇളവുകൾ, അധിക ബാഗേജ് നയങ്ങൾ എന്നിവ വിശദീകരിക്കുന്ന കസ്റ്റംസ് ഗൈഡ് ഉൾപ്പെടെയുള്ളവ വെബ്‌സൈറ്റിൽ‌ ലഭ്യമാണ്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.