ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്‌കാര നടപടികളെ പിന്തുണച്ച് പത്രസമ്മേളനം നടത്തിയ കലക്ടര്‍ എസ് അസ്‌കര്‍ അലിക്കെതിരെ കൊച്ചിയില്‍ പ്രതിഷേധം
കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ ന്യായികരിച്ച് കലക്ടര്‍ എസ് അസ്‌കര്‍ അലി. ലക്ഷദ്വീപ് നിവാസികളുടെ ഭാവി സുരക്ഷിതമാക്കാനാണ് പുതിയ നടപടിയെന്ന് കലക്ടര്‍ വാര്‍ത്ത സമ്മേളനത്തില്‍ വിശദീകരിച്ചു. കാലത്തിന് അനുസരിച്ച വികസനം ദ്വീപില്‍ ഉണ്ടായിട്ടില്ലെന്നും ഇതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും പുതിയ നടപടിക്രമങ്ങള്‍ ഇതിന്റെ ഭാഗമാണെന്നും കളക്ടര്‍ പറഞ്ഞു.
നിലവില്‍ നടക്കുന്ന പ്രതി ഷേധങ്ങളും ആരോപണങ്ങളും സ്ഥാപിത താല്‍പ്പര്യക്കാരുടേതാണെ ന്നും അവര്‍ നുണക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും കലക്ടര്‍ ആരോപിച്ചു. ദ്വീപില്‍ നിയമ വിരു ദ്ധമായ ബിസിനസുകള്‍ നടത്തുന്നവരും പ്രചാരണങ്ങള്‍ക്ക് പിന്നിലുണ്ടെന്നും കലക്ടര്‍ പറഞ്ഞു. ലക്ഷദ്വീപിനെ ആരോഗ്യ മേഖലയില്‍ സ്വയം പര്യാപ്തമാക്കും. മികച്ച ആരോഗ്യസംവിധാനങ്ങള്‍ ഉറ പ്പാക്കും. കവരത്തിയിലും മിനിക്കോയി യിലും അഗത്തിയിലും പുതിയ ആശുപത്രികള്‍ പണിയുമെ ന്നും അദ്ദേഹം പറഞ്ഞു.
അതെസമയം എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്ത സമ്മേളത്തിനെത്തിയ കലക്ടര്‍ക്കെതിരെ കരി ങ്കൊടി കാട്ടി ഡിവൈഎഫ്‌ഐ, എഐവൈഎഫ് പ്രവര്‍ത്തകരുടെ പ്രതിഷേധം. നിരവധി പ്രവര്‍ ത്തകരാണ് പ്രതിഷേധ സമരത്തില്‍ പങ്കെടുത്തത്. പൊലീസ് തടഞ്ഞെങ്കിലും അവരെ ഭേദിച്ച് പ്രവര്‍ത്തകര്‍ കലക്ടറെ കരിങ്കൊടി കാട്ടി. ഗോബാക്ക് വിളികളുമായിട്ടായിരുന്നു കലക്ടര്‍ക്ക് നേരെ യുവാക്കളുടെ പ്രതിഷേധം. കളക്ടര്‍ വാര്‍ത്താസ മ്മേളനം നടത്തി മടങ്ങവെയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.