ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി വി.എസ്. മുരുകനേയും പിതാവിനേയുമാണ് സ്ത്രീകളുടേയും കുട്ടികളുടേയും പ്രതിഷേധം വകവയ്ക്കാതെ പൊലീസ് കസ്റ്റഡിയിലെടുത്തത്
പാലക്കാട്: അട്ടപ്പാടിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആദിവാസി നേതാവിനും പിതാവിനും എതി രെ പൊലിസ് അതിക്രമം. ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി വി.എസ്. മുരുകനേയും പിതാവിനേയുമാണ് സ്ത്രീകളുടേയും കുട്ടികളുടേയും പ്രതിഷേധം വകവയ്ക്കാതെ പൊലീസ് കസ്റ്റഡി യിലെടുത്തത്. അടിപിടിക്കേസിലാണ് പൊലീസ് നടപടി.
ഷോളയൂര്‍ വട്ടലക്കി ഊരിലെ ചൊറിയ മൂപ്പനെയും മകന്‍ മുരുകനെയും പൊലിസ് ഭീകരാന്തരീ ക്ഷം സൃഷ്ടിച്ച് പിടികൂടിയെന്ന് ആരോപിച്ച് ആദി വാസി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെ ത്തി. മുരുകനെയും 17 വയസ്സുളള മകനെയും പൊലിസ് മര്‍ദിച്ചെന്നും ആരോപണമുണ്ട്. കുടുംബ വഴക്കുമായി ബന്ധപ്പെട്ട പരാതിയിലാണ് പൊലിസ് നടപടി. മുരുകന്റെ മകനെ പൊലീസ് മുഖത്ത ടിച്ചതായും സ്ത്രീകളെയടക്കം ഉപദ്ര വിച്ചതായുമാണ് പരാതി. ആദിവാസി സംഘടനകള്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധിക്കുകയാണ്.
ദിവസങ്ങള്‍ക്കു മുമ്പ് മുരുകനും കുടുംബവും ചേര്‍ന്ന് മറ്റൊരു ആദിവാസി കുടുംബത്തെ ആക്ര മിച്ചതായി പരാതി ഉണ്ടായിരുന്നു. സംഭവത്തില്‍ മുരുകനും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടി സ്ഥാനത്തില്‍ ഈരിലെത്തിയ പൊലിസ് മുരുകനെയും പിതാവ് ചൊറിയ മൂപ്പനെയും അറസ്റ്റ് ചെ യ്യാന്‍ ശ്രമിച്ചപ്പോള്‍ സ്ത്രീകളുള്‍പ്പടെയുളളവര്‍ തടഞ്ഞു. ഇതിനിടെ പൊലിസുകാരന്‍ മുരുകന്റെ മക ന്റെ മുഖത്തടിച്ചെന്നാണ് പരാതി.
പൊലിസ് സ്റ്റേഷനില്‍ വിളിപ്പിച്ച് പറഞ്ഞുതീര്‍ക്കാവുന്ന കേസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മുരുക നെയും മൂപ്പനെയും പിടിച്ചുകൊണ്ടുപോയതിനെതിരേ ആദിവാസി സംഘടനകളും പ്രതിഷേധവു മായെത്തി. ഷോളയൂര്‍ പൊലിസ് സ്റ്റേഷന്‍ ഉപരോധിച്ച ആദിവാസി സംഘടനകള്‍ പിന്നീട് അട്ടപ്പാടി എഎസ്പി ഓഫിസിന് മുന്നിലേക്ക് സമരം മാറ്റി. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനാലാണ് സം ഘര്‍ഷമുണ്ടായതെന്നും മുരുകന്‍ പൊലിസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചതായും ഇവരുടെ ആക്രമ ണത്തില്‍ മറ്റൊരു ആദിവാസിക്ക് തലയ്ക്കു ഗുരതരമായി പരിക്കേറ്റിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു.
അതേസമയം ആദിവാസി നേതാവ് മുരുകന്റെ അതിക്രമ ദൃശ്യങ്ങളും പുറത്തു വന്നു. മുരുകന്റെ അതിക്രമത്തില്‍ പരിക്കേറ്റ അയല്‍വാസി കറുതാ ചലത്തിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. മുരുകനെതിരെ അഗളി പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. തുടര്‍ന്ന് മുരുക നെ അറസ്റ്റ് ചെയ്യാനെത്തിയപ്പോഴാണ് സ്ത്രീകള്‍ അടക്കമുള്ള വര്‍ക്കെതിരെ പൊലീസ് അതിക്രമം ഉണ്ടായത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.