അടുത്ത രണ്ടാഴ്ച കേരളത്തിൽ വ്യാപകമായി മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര കാലാവസ്ഥ വകുപ്പ് ജൂലൈ 17ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് നൽകിയ അടുത്ത രണ്ടാഴ്ചയിലേക്കുള്ള (ജൂലൈ 17 മുതൽ ജൂലൈ 30 വരെ) ദ്വൈവാര മഴ പ്രവചനത്തിൽ കേരളത്തിൽ സാധാരണ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
വടക്കൻ ജില്ലകളിൽ സാധാരണയിൽ കുറഞ്ഞ മഴയും തെക്കൻ ജില്ലകളിൽ സാധാരണ മഴയുമാണ് പ്രവചിക്കുന്നത്. ജൂലൈ രണ്ടാം പാദത്തിലെ സാധാരണ മഴ തന്നെ വലിയ മഴയാണ്. അതിനാൽ തന്നെ അടുത്ത രണ്ടാഴ്ച കേരളത്തിൽ വ്യാപകമായി മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. ഇതിൽ ഒറ്റപ്പെട്ടയിടങ്ങളിൽ പെയ്യുന്ന ശക്തമായ മഴ അപകടങ്ങൾ സൃഷ്ടിക്കാനും സാധ്യതയുണ്ട്.
ഈവർഷം മൺസൂൺ സീസണിൽ ഇത് വരെ (ജൂൺ 1 മുതൽ ജൂലൈ 17 വരെ) കേരളത്തിൽ ആകെ ലഭിച്ചത് 823.2 മില്ലിമീറ്റർ മഴയാണ്. ഇത് ഈ കാലയളവിൽ ലഭിക്കേണ്ട സാധാരണ മഴയുടെ ദീർഘകാല ശരാശരിയേക്കാൾ 23 ശതമാനം കുറവാണ്.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളും പ്രാദേശിക ഭരണസംവിധാനവുമൊക്കെ മൺസൂൺ മുന്നൊരുക്ക യോഗങ്ങൾ നടത്തി തയ്യാറെടുപ്പുകൾ അവലോകനം ചെയ്തിട്ടുള്ളതായി മുഖ്യമന്ത്രി പറഞ്ഞു
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.